ഇമാമ ടാലന്റ് ടെസ്റ്റ്; ആദ്യഘട്ട പരീക്ഷ ജനുവരി 7ന്

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് ആദ്യഘട്ട പരീക്ഷ ജനുവരി 7ന് ജില്ലയിലെ വിവിധ സെന്ററുകളില്‍ നടക്കും. ചെര്‍ക്കള, ബദിയടുക്ക, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, തളങ്കര, കുമ്പള, ഉപ്പള തുടങ്ങി എട്ട് സെന്ററുകളിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.ജില്ലയിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പൊതു വിവര പരിപോഷണവും പഠന പ്രോത്സാഹനവുമാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ആദ്യ റൗണ്ട് മത്സരത്തില്‍ ഉയര്‍ന്ന മാര്‍ക്ക് […]

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് ആദ്യഘട്ട പരീക്ഷ ജനുവരി 7ന് ജില്ലയിലെ വിവിധ സെന്ററുകളില്‍ നടക്കും. ചെര്‍ക്കള, ബദിയടുക്ക, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, തളങ്കര, കുമ്പള, ഉപ്പള തുടങ്ങി എട്ട് സെന്ററുകളിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പൊതു വിവര പരിപോഷണവും പഠന പ്രോത്സാഹനവുമാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ആദ്യ റൗണ്ട് മത്സരത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന മുപ്പത് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കലും മറ്റു പരിശീലനങ്ങള്‍ നല്‍കലും കൂടി ടാലന്റ് ടെസ്റ്റിന്റെ ലക്ഷ്യമാണ്. നൂറോളം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളില്‍ പാഠ ഭാഗങ്ങള്‍, പൊതുവിജ്ഞാനം തുടങ്ങിയവ ഉള്‍പ്പെടും.
ജനുവരി 21ന് തളങ്കരയിലാണ് ടാലന്റ് ടെസ്റ്റ് ഗ്രാന്റ് ഫിനാലെ. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം സൈക്കിള്‍, ടാബ്ലറ്റ്, സ്മാര്‍ട്ട് വാച്ച് തുടങ്ങിയ സമ്മാനങ്ങളും കൂടാതെ പത്തോളം മത്സരാര്‍ത്ഥികള്‍ക്ക് ആകര്‍ഷണീയമായ മറ്റു സമ്മാനങ്ങളും നല്‍കും.
ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഖലീല്‍ ഹുദവി കല്ലായം (പ്രസിഡണ്ട്, ഇമാമ), സ്വാദിഖ് ഹുദവി ആലംപാടി (വൈസ് പ്രസിഡണ്ട്, ഇമാമ), അബ്ദുസ്സമദ് ഹുദവി പള്ളങ്കോട് (വര്‍ക്കിങ് സെക്രട്ടറി, ഇമാമ), ഷഹബാസ് ഹുദവി ബേവിഞ്ച (എജുക്കേഷന്‍ കോര്‍ഡിനേറ്റര്‍, ഇമാമ), നൗഫല്‍ ഹുദവി എരിയാല്‍ (പി.ആര്‍.ഒ, ഇമാമ) എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it