ഗല്‍വാന്‍ താഴ് വരയില്‍ പതാകയുയര്‍ത്തി പ്രോകപനം സൃഷ്ടിച്ച ചൈനയ്ക്ക് മറുപടി; ത്രിവര്‍ണ പതാകയേന്തി ഇന്ത്യന്‍ സൈന്യം

ന്യൂഡെല്‍ഹി: ഗല്‍വാന്‍ താഴ് വരയില്‍ പതാകയുയര്‍ത്തി പ്രോകപനം സൃഷ്ടിച്ച ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ സൈന്യം. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ഗല്‍വാന്‍ താഴ് വരയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി നില്‍ക്കുന്ന ചിത്രം ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പതാക ഉയര്‍ത്തലിന്റെ ചിത്രങ്ങളാണ് ഇന്ത്യന്‍ സായുധസേന വൃത്തങ്ങള്‍ ചൊവ്വാഴ്ച പുറത്തുവിട്ടത്. "ധീരരായ ഇന്ത്യന്‍ സേനാംഗങ്ങള്‍" എന്ന വിശേഷണത്തോടെ കേന്ദ്ര നീതിന്യായ മന്ത്രി കിരണ്‍ റിജിജുവും ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. പുതുവര്‍ഷത്തില്‍ തങ്ങളുടെ ജനതക്ക് […]

ന്യൂഡെല്‍ഹി: ഗല്‍വാന്‍ താഴ് വരയില്‍ പതാകയുയര്‍ത്തി പ്രോകപനം സൃഷ്ടിച്ച ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ സൈന്യം. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ഗല്‍വാന്‍ താഴ് വരയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി നില്‍ക്കുന്ന ചിത്രം ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പതാക ഉയര്‍ത്തലിന്റെ ചിത്രങ്ങളാണ് ഇന്ത്യന്‍ സായുധസേന വൃത്തങ്ങള്‍ ചൊവ്വാഴ്ച പുറത്തുവിട്ടത്.

"ധീരരായ ഇന്ത്യന്‍ സേനാംഗങ്ങള്‍" എന്ന വിശേഷണത്തോടെ കേന്ദ്ര നീതിന്യായ മന്ത്രി കിരണ്‍ റിജിജുവും ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. പുതുവര്‍ഷത്തില്‍ തങ്ങളുടെ ജനതക്ക് ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ്, ഗല്‍വാന്‍ താഴ് വരയുടെ ഒരുഭാഗത്ത് ചൈനീസ് സേന അവരുടെ ദേശീയപതാക ഉയര്‍ത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 30 ഇന്ത്യന്‍ സൈനികര്‍ ദേശീയപതാകയേന്തി നില്‍ക്കുന്ന ദൃശ്യമാണ് പ്രതിരോധവൃത്തങ്ങള്‍ ചൊവ്വാഴ്ച പുറത്തുവിട്ടത്. ജനുവരി ഒന്നിന് എടുത്ത ചിത്രങ്ങളാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിച്ചു.

കിഴക്കന്‍ ലഡാക്കും വടക്കന്‍ സിക്കിമും അടക്കം 10 അതിര്‍ത്തി പ്രദേശങ്ങളില്‍ പുതുവര്‍ഷാശംസകളുടെ ഭാഗമായി ജനുവരി ഒന്നിന് ഇന്ത്യ-ചൈന സേനകള്‍ പരസ്പരം മധുരം കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും 'പതാക ഉയര്‍ത്തല്‍' ശക്തിപ്രകടനം. ചൈന പതാക ഉയര്‍ത്തിയത് തീര്‍ത്തും അവരുടെ മേഖലയിലാണെന്നും, സംഘര്‍ഷം ഒഴിവാക്കുന്നതിനായി ഒഴിച്ചിട്ട ബഫര്‍ സോണില്‍ നിന്ന് അകലെയാണിതെന്നും ഇന്ത്യന്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. 2020 മേയ് മുതല്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്ന പ്രദേശമാണ് ഗല്‍വാന്‍ താഴ് വര.

Related Articles
Next Story
Share it