സത്യപ്രതിജ്ഞാ ചടങ്ങ് ഓണ്‍ലൈനായി നടത്തണം; കോവിഡ് വാഹകരാകരുത് രണ്ടാം പിണറായി സര്‍ക്കാര്‍; വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ചടങ്ങ് നടത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി തുടരുന്നതിനിടെ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള രണ്ടാം പിണറായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം തുടരുന്നതിനിടെ ഓണ്‍ലൈനായി ചടങ്ങ് നടത്തണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ നീട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ ഐ എം എ പ്രശംസിച്ചു. വരുന്ന ഇരുപതിനാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി തുടരുന്നതിനിടെ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള രണ്ടാം പിണറായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം തുടരുന്നതിനിടെ ഓണ്‍ലൈനായി ചടങ്ങ് നടത്തണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.

ലോക്ക്ഡൗണ്‍ നീട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ ഐ എം എ പ്രശംസിച്ചു. വരുന്ന ഇരുപതിനാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോകോളും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള സാഹചര്യങ്ങളും നിലവിലുള്ളതിനാല്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല. ക്ഷണിക്കപ്പെട്ട 800 ഓളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നത്. സത്യപ്രതിജ്ഞക്കായി കൊവിഡ് പ്രോട്ടോക്കോളില്‍ പ്രത്യേക ഇളവ് നല്‍കിയുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം.

Related Articles
Next Story
Share it