ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ ഐ.എം.എ പ്രതിഷേധ ദിനം ആചരിച്ചു
കാസര്‍കോട്: ഐ.എം.എയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കാസര്‍കോട് ഐ.എം.എ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ജനറല്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും നില്‍പ് സമരം നടത്തി. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭാ അധ്യക്ഷന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായിരുന്നു. കോവിഡ് കാലത്തെ ആസ്പത്രി ആക്രമണങ്ങള്‍ അപലപനീയമാണെന്നും സാധാരണ ജനങ്ങളുടെ പിന്തുണ ഡോക്ടര്‍മാര്‍ക്കുണ്ടെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ആസ്പത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ച് കുറ്റക്കാര്‍ക്കെതിരെയുള്ള നടപടി വേഗത്തിലാക്കണമെന്ന് അഡ്വ. വി.എം മുനീര്‍ […]

കാസര്‍കോട്: ഐ.എം.എയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കാസര്‍കോട് ഐ.എം.എ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ജനറല്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും നില്‍പ് സമരം നടത്തി. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭാ അധ്യക്ഷന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായിരുന്നു.
കോവിഡ് കാലത്തെ ആസ്പത്രി ആക്രമണങ്ങള്‍ അപലപനീയമാണെന്നും സാധാരണ ജനങ്ങളുടെ പിന്തുണ ഡോക്ടര്‍മാര്‍ക്കുണ്ടെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ആസ്പത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ച് കുറ്റക്കാര്‍ക്കെതിരെയുള്ള നടപടി വേഗത്തിലാക്കണമെന്ന് അഡ്വ. വി.എം മുനീര്‍ പറഞ്ഞു.
ഐ.എം.എ ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്രാഞ്ച് പ്രസിഡണ്ട് ഡോ. നാരായണ നായക് സ്വാഗതം പറഞ്ഞു. ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം, സീനിയര്‍ ഡോക്ടര്‍മാരായ ഡോ. വെങ്കിടഗിരി, ഡോ. ജനാര്‍ദ്ദന നായിക്, ഡോ. എ.വി ഭരതന്‍, കെ.ജി.എം.ഒ.എ സംസ്ഥാന ട്രഷറര്‍ ഡോ. ജമാല്‍, ഡോ. കൃഷ്ണന്‍ നായക്, ഡോ. വാസന്തി, ഡോ. പ്രീമ, മറ്റ് ആസ്പത്രി ജീവനക്കാര്‍ പങ്കെടുത്തു.