സങ്കര വൈദ്യത്തിനെതിരെ ഐ.എം.എ. സമരത്തില്‍; ഞായറാഴ്ച കാസര്‍കോട്ട് നിരാഹാര സമരം

കാഞ്ഞങ്ങാട്: ശസ്ത്രക്രിയ രംഗത്ത് അടിസ്ഥാന യോഗ്യതയില്ലാത്ത ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അമ്പതോളം ശസ്ത്രക്രിയകള്‍ നടത്താന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഞായറാഴ്ച കാസര്‍കോട്ട് നിരാഹാര സമരം നടത്തുമെന്ന് ഐ.എം.എ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐ.എം.എയുടെ കേരള ഘടകം 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഇതിനോടനുബന്ധിച്ച് റിലെ നിരാഹാര സമരം സംഘടിപ്പിച്ചു വരികയാണ്. കാസര്‍കോട് ജില്ലയിലെ പ്രതിനിധികള്‍ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ സഹകരണത്തോടെ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ […]

കാഞ്ഞങ്ങാട്: ശസ്ത്രക്രിയ രംഗത്ത് അടിസ്ഥാന യോഗ്യതയില്ലാത്ത ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അമ്പതോളം ശസ്ത്രക്രിയകള്‍ നടത്താന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഞായറാഴ്ച കാസര്‍കോട്ട് നിരാഹാര സമരം നടത്തുമെന്ന് ഐ.എം.എ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐ.എം.എയുടെ കേരള ഘടകം 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഇതിനോടനുബന്ധിച്ച് റിലെ നിരാഹാര സമരം സംഘടിപ്പിച്ചു വരികയാണ്.
കാസര്‍കോട് ജില്ലയിലെ പ്രതിനിധികള്‍ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ സഹകരണത്തോടെ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് നിരാഹാര സമരം സംഘടിപ്പിക്കുന്നത്. ആയുര്‍വേദ ശാസ്ത്രത്തിലെ ശുശ്രുത സംഹിതയില്‍ ശസ്ത്രക്രിയകളെ ക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി അവര്‍ ശസ്ത്രക്രിയകള്‍ നടത്തിയതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. വാത പിത്ത കഫ ദോഷം മൂലമാണ് രോഗങ്ങളുണ്ടാകുന്നതെന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച് ചികിത്സ നടത്തുന്ന ആയുര്‍വേദ ഡോക്ടര്‍മാര്‍ എങ്ങനെയാണ് ആധുനിക വൈദ്യശാസ്ത്രത്തിലെ അനസ്തീഷ്യ മരുന്നുകളുടെ സഹായത്തോടെ ശസ്ത്രക്രിയകള്‍ നടത്തുന്നതെന്നാണ് ഉയരുന്ന ചോദ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ശസ്ത്രക്രിയ സമയത്തോ ശേഷമോ മുറിവില്‍ അണുബാധ ഉണ്ടാകുന്നത് തടയാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ എങ്ങിനെയാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നതെന്നും ഒരു ശസ്ത്രക്രിയ വിദഗ്ദ്ധന്‍ ഉണ്ടാകണമെങ്കില്‍ അഞ്ച് വര്‍ഷത്തെ എം.ബി.ബി.എസ് ബിരുദ ശേഷം മൂന്ന് വര്‍ഷത്തെ ബിരുദാനന്തര ബിരുദവും നേടണം. പിന്നിട് ഒരു വിദഗ്ദ്ധന്റ മേല്‍നോട്ടത്തില്‍ വര്‍ഷങ്ങളോളം പരിശീലനം നേടേണ്ടതുണ്ട്. സര്‍ജറിയില്‍ അടിസ്ഥാന പാഠ്യക്രമം ഇല്ലാത്ത ആയുര്‍വേദ ബിരുദം നേടിയ ഡോക്ടര്‍മാര്‍ കേവലം കുറച്ച് മാസങ്ങളില്‍ കിട്ടുന്ന ശസ്ത്രക്രിയ പരിശീലനത്തിനു ശേഷം സര്‍ജറിക്ക് തുനിഞ്ഞാല്‍ അത് സാധാരണക്കാരായ രോഗികളോടുള്ള വെല്ലുവിളിയായിരിക്കുമെന്നും ഈ ഉത്തരവ് പിന്‍വലിച്ച് സങ്കരവൈദ്യം നടപ്പിലാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പത്ര സമ്മേളനത്തില്‍ ഡോ. മണികണ്ഠന്‍ നമ്പ്യാര്‍, ഡോ. വിനോദ് കുമാര്‍, ഡോ. ദീപിക കിഷോര്‍, ഡോ. സുരേഷ് ബാബു, ഡോ.നാരായണ നായക് സംബന്ധിച്ചു.

Related Articles
Next Story
Share it