ഐ.എം.എ കാസര്‍കോട് ബ്രാഞ്ച് സുവര്‍ണ്ണ ജൂബിലി ആഘോഷം സമാപിച്ചു

കാസര്‍കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് ബ്രാഞ്ചിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ടൗണ്‍ ഹാളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.സമാപന ചടങ്ങിന്റെ രാവിലെ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. മംഗലാപുരം കസ്തൂര്‍ഭ മെഡിക്കല്‍ കോളേജുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് മണി മുതല്‍ ആറ് മണി വരെ വുമന്‍സ് ഡോക്ടേര്‍സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ ഐ.എം.എ അംഗങ്ങളുടെയും കുടുംബാഗംങ്ങളുടെയും കലാപരിപാടികള്‍ […]

കാസര്‍കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് ബ്രാഞ്ചിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ടൗണ്‍ ഹാളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.
സമാപന ചടങ്ങിന്റെ രാവിലെ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. മംഗലാപുരം കസ്തൂര്‍ഭ മെഡിക്കല്‍ കോളേജുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് മണി മുതല്‍ ആറ് മണി വരെ വുമന്‍സ് ഡോക്ടേര്‍സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ ഐ.എം.എ അംഗങ്ങളുടെയും കുടുംബാഗംങ്ങളുടെയും കലാപരിപാടികള്‍ അരങ്ങേറി. ഐ.എം.എ കാസര്‍കോട് ബ്രാഞ്ച് പ്രസിഡണ്ട് ഡോ. നാരായണ നായിക് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. ഐ.എം.എ സംസ്ഥാന പ്രസിഡണ്ട് ഡോ. സാമുവല്‍ കോശി, ജനറല്‍ സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍, ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന, ഐ.എസ്.എ ദേശീയ പ്രസിഡണ്ട് ഡോ. വെങ്കട്ട ഗിരി, കെ.ജി. എം.ഒ.എ സംസ്ഥാന ട്രഷറര്‍ ഡോ. ജമാല്‍ അഹമ്മദ്, മുനി സിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. രമേശ് സംസാരിച്ചു. മുന്‍കാല പ്രസിഡണ്ടുമാരെ ആദരിച്ചു. പ്രൊഫ. ഗോപിനാഥ്, പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഡി.വൈ.എസ്.പി ബാലകൃഷ്ണ പാട്ടാളി, മാധ്യമ പ്രവര്‍ത്തകന്‍ ചന്ദ്രമോഹനന്‍, ശിവറാമ (മെഡിക്കല്‍ റെപ്), കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദീപക് (ലാബ് ടെക്‌നീഷ്യന്‍), വിജേഷ് (ഡാറ്റാ എന്‍ട്രി,) ഉമ്മര്‍ കെ (ഫയര്‍ ഫോഴ്‌സ്), സാബിര്‍ (ആംബുലന്‍സ് ഡ്രൈവര്‍), ഫൗസിയ (ഡാറ്റാ എന്‍ട്രി) എന്നിവരെയും മുന്‍സിപ്പല്‍ ജാഗ്രത സമിതി, ബ്ലഡ് ഡോണേഴ്‌സ് ഫോറം, ദൈവ പരിപാലന സംഘം, സേവാഭാരതി എന്നീ സംഘടനകളെയും ആദരിച്ചു. സുവര്‍ണ ജൂബിലി സ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീര്‍-സുവര്‍ണിമയുടെ പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും അഡ്രസ്സോഗ്രാമിന്റെ പ്രകാശനം എന്‍.എ നെല്ലിക്കുന്നും നിര്‍വഹിച്ചു.

Related Articles
Next Story
Share it