ഐ.എം.എ അന്നദാന പദ്ധതി തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ഐ.എം.എയുടെ സുവര്‍ണ ജുബിലിയോടനുബന്ധിച്ച് രോഗികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന സ്വര്‍ണ മഹോത്സവ അന്നദാന പരിപാടിക്ക് തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ജനറല്‍ ആസ്പത്രിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് ഡോ. ബി. നാരായണ നായക് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, ഐ.എം.എ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഡോ. ജനാര്‍ദ്ദന നായിക്, ഗോള്‍ഡന്‍ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഭരതന്‍ എ.വി, ബ്രാഞ്ച് സെക്രട്ടറി ഡോ. ടി. കാസിം, […]

കാസര്‍കോട്: കാസര്‍കോട് ഐ.എം.എയുടെ സുവര്‍ണ ജുബിലിയോടനുബന്ധിച്ച് രോഗികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന സ്വര്‍ണ മഹോത്സവ അന്നദാന പരിപാടിക്ക് തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ജനറല്‍ ആസ്പത്രിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്രാഞ്ച് പ്രസിഡണ്ട് ഡോ. ബി. നാരായണ നായക് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, ഐ.എം.എ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഡോ. ജനാര്‍ദ്ദന നായിക്, ഗോള്‍ഡന്‍ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഭരതന്‍ എ.വി, ബ്രാഞ്ച് സെക്രട്ടറി ഡോ. ടി. കാസിം, ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ടന്റ് ഡോ. രാജറാം കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഐ.എം.എയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് അന്നദാന പദ്ധതി.

Related Articles
Next Story
Share it