പ്രമേഹം കൂടി ദേഹാസ്വാസ്ഥ്യം; എം.സി. ഖമറുദ്ദീന്‍ ആസ്പത്രിയില്‍

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്ന് ഖമറുദ്ദീനെ ആസ്പത്രിയില്‍ കൊണ്ടുവന്നത്. പ്രമേഹം ഉയര്‍ന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇ.സി.ജി. പരിശോധനക്കും വിധേയനാക്കി. ആരോഗ്യ നില തൃപ്തികരമല്ലെങ്കില്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നറിയുന്നു. മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ വിവരമറിഞ്ഞ് ജനറല്‍ ആസ്പത്രിയില്‍ എത്തി.

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്ന് ഖമറുദ്ദീനെ ആസ്പത്രിയില്‍ കൊണ്ടുവന്നത്. പ്രമേഹം ഉയര്‍ന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇ.സി.ജി. പരിശോധനക്കും വിധേയനാക്കി. ആരോഗ്യ നില തൃപ്തികരമല്ലെങ്കില്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നറിയുന്നു. മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ വിവരമറിഞ്ഞ് ജനറല്‍ ആസ്പത്രിയില്‍ എത്തി.

Related Articles
Next Story
Share it