അസുഖം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൊഗ്രാല്‍പുത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ പരേതനായ പി.കെ സുലൈമാന്റെയും ഖദീജയുടെയും മകന്‍ പി.എസ്. അബ്ദുല്‍ അസീസ് (47) ആണ് മരിച്ചത്. നേരത്തെ ഷാര്‍ജയില്‍ ജോലി ചെയ്തുവരികയായിരുന്നു. അസുഖം മൂലം രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. അസീസിന്റെ സഹോദരന്‍ പി.എസ് അബ്ദുല്‍ ഹമീദ് ഹൃദയസംബന്ധമായ അസുഖം മൂലം 20 ദിവസം മുമ്പ് ഷാര്‍ജയില്‍ വെച്ച് മരിച്ചിരുന്നു. ഭാര്യ: ഷംസാദ്. മക്കള്‍: ഫിദ, സുലൈമാന്‍, ഫഹദ്, ഫല. […]

മൊഗ്രാല്‍പുത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ പരേതനായ പി.കെ സുലൈമാന്റെയും ഖദീജയുടെയും മകന്‍ പി.എസ്. അബ്ദുല്‍ അസീസ് (47) ആണ് മരിച്ചത്. നേരത്തെ ഷാര്‍ജയില്‍ ജോലി ചെയ്തുവരികയായിരുന്നു. അസുഖം മൂലം രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. അസീസിന്റെ സഹോദരന്‍ പി.എസ് അബ്ദുല്‍ ഹമീദ് ഹൃദയസംബന്ധമായ അസുഖം മൂലം 20 ദിവസം മുമ്പ് ഷാര്‍ജയില്‍ വെച്ച് മരിച്ചിരുന്നു. ഭാര്യ: ഷംസാദ്. മക്കള്‍: ഫിദ, സുലൈമാന്‍, ഫഹദ്, ഫല. മറ്റ് സഹോദരങ്ങള്‍: പി.എസ് ഫസല്‍ അഹ്മദ് (മൊഗര്‍ മഹല്ല് പ്രസിഡണ്ട്), സുലൈഖ, ജമീല.

Related Articles
Next Story
Share it