സീതാംഗോളി: അസുഖം മൂലം ചികിത്സയിലായിരുന്ന മായിപ്പാടി സ്വദേശി മരിച്ചു. മായിപ്പാടി ശ്രീ ദുര്‍ഗ നിവാസിലെ പരേതരായ കുഞ്ഞികൃഷ്ണ ചെട്ട്യാര്‍-സീത ദമ്പതികളുടെ മകന്‍ എം. മാധവ (58)യാണ് മരിച്ചത്.
അസുഖം മൂലം വിവിധ ആസ്പത്രികളില്‍ മാസങ്ങളോളമായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആസ്പത്രയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ലത. മക്കള്‍: ചേതന്‍ രാജ്, കീര്‍ത്തന്‍ രാജ്. സഹോദരങ്ങള്‍: ഭാസ്‌കര മായിപ്പാടി (പറക്കില), രാമു മായിപ്പാടി (മംഗളൂരു), സഞ്ജീവ ചെട്ട്യാര്‍ (ഓട്ടോ ഡ്രൈവര്‍, നീര്‍ച്ചാല്‍ പുതുക്കോളി), ഹരീഷ് മായിപ്പാടി (മല്യ ഹോസ്പിറ്റല്‍, കാസര്‍കോട്), ചന്ദ്രാവതി (മംഗളൂരു).