വിവാഹിതയായ സ്ത്രീ മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈകോടതി
ജയ്പൂര്‍: വിവാഹിതയായ സ്ത്രീ മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നത് നിയമ വിരുദ്ധമെന്ന് രാജസ്ഥാന്‍ ഹൈകോടതി. ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് 30കാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി ഉത്തരവ്. ഭര്‍ത്താവ് ഉണ്ടായിരിക്കെ മറ്റൊരാളുമായി ഒരുമിച്ച് താമസിക്കുന്നത് നിയമവിരുദ്ധമാണെന്നും പോലീസ് സംരക്ഷണം നല്‍കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് സതീഷ് കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് താന്‍ വീട് വിട്ടതെന്നും പോലീസ് സംരക്ഷണം വേണമെന്നുമായിരുന്നു ജുന്‍ജുനു ജില്ലയില്‍ നിന്നുള്ള 30കാരിയുടെ ആവശ്യം. വീടുവിട്ട യുവതി 27കാരനുമായി ഒരുമിച്ച് […]

ജയ്പൂര്‍: വിവാഹിതയായ സ്ത്രീ മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നത് നിയമ വിരുദ്ധമെന്ന് രാജസ്ഥാന്‍ ഹൈകോടതി. ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് 30കാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി ഉത്തരവ്. ഭര്‍ത്താവ് ഉണ്ടായിരിക്കെ മറ്റൊരാളുമായി ഒരുമിച്ച് താമസിക്കുന്നത് നിയമവിരുദ്ധമാണെന്നും പോലീസ് സംരക്ഷണം നല്‍കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് സതീഷ് കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് താന്‍ വീട് വിട്ടതെന്നും പോലീസ് സംരക്ഷണം വേണമെന്നുമായിരുന്നു ജുന്‍ജുനു ജില്ലയില്‍ നിന്നുള്ള 30കാരിയുടെ ആവശ്യം. വീടുവിട്ട യുവതി 27കാരനുമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും അതിന് അനുവാദം നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. സ്ത്രീ വിവാഹിതയാണെങ്കിലും ഭര്‍ത്താവിന്റെ പീഡനം മൂലം പിരിഞ്ഞ് താമസിക്കുകയാണെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു.
ഹരജിക്കാരി വിവാഹിതയാണെന്ന് രേഖകളില്‍ വ്യക്തമാണ്. വിവാഹമോചനം നേടിയിട്ടില്ലാത്ത പരാതിക്കാരി 27കാരന്റെ കൂടെ ഒരുമിച്ച് താമസിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും തമ്മിലുള്ള ബന്ധം നിയമവിരുദ്ധമാണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സമാനമായ കേസില്‍ അലഹബാദ് ഹൈകോടതി പോലീസ് സംരക്ഷണം നിഷേധിച്ച സംഭവവും കോടതി ചൂണ്ടിക്കാട്ടി.