അനധികൃത മണല്‍ കടത്ത്; ഷിറിയ പുഴയില്‍ ഏഴ് തോണികള്‍ തകര്‍ത്തു

കുമ്പള: അനധികൃത മണല്‍ കടത്തിനെതിരെ കുമ്പള പൊലീസ് നടപടി ശക്തമാക്കി. ഷിറിയ പുഴയില്‍ ബംബ്രാണ വയലില്‍ അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച ഏഴ് തോണികള്‍ പൊലീസ് ജെ.സി.ബി. ഉപയോഗിച്ച് തകര്‍ത്തു. ഇന്നലെ രാത്രിയായിരുന്നു പരിശോധന. കുമ്പള പൊലീസ് കഴിഞ്ഞ ആറ് മാസത്തിനിടെ നൂറിലേറെ തോണികളും 25ല്‍ പരം അനധികൃത മണല്‍ കടവുകളും തകര്‍ക്കുകയും പത്തിലേറെ മണല്‍ കടത്ത് വാഹനങ്ങള്‍ പിടികൂടുകയും ചെയ്തിരുന്നു. കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദ്, […]

കുമ്പള: അനധികൃത മണല്‍ കടത്തിനെതിരെ കുമ്പള പൊലീസ് നടപടി ശക്തമാക്കി. ഷിറിയ പുഴയില്‍ ബംബ്രാണ വയലില്‍ അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച ഏഴ് തോണികള്‍ പൊലീസ് ജെ.സി.ബി. ഉപയോഗിച്ച് തകര്‍ത്തു.
ഇന്നലെ രാത്രിയായിരുന്നു പരിശോധന.
കുമ്പള പൊലീസ് കഴിഞ്ഞ ആറ് മാസത്തിനിടെ നൂറിലേറെ തോണികളും 25ല്‍ പരം അനധികൃത മണല്‍ കടവുകളും തകര്‍ക്കുകയും പത്തിലേറെ മണല്‍ കടത്ത് വാഹനങ്ങള്‍ പിടികൂടുകയും ചെയ്തിരുന്നു.
കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദ്, എസ്.ഐ. വി.കെ. അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, പവിത്രന്‍, ജിതേഷ്, രാമചന്ദ്രന്‍, ദീപു, ശരത് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it