അനധികൃത മണല്‍ കടത്ത്: പൊലീസ് തകര്‍ത്ത തോണികളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നില്ല; തീപടര്‍ന്നത് ദുരിതമായി
കാസര്‍കോട്: അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി തകര്‍ക്കുന്ന ഫൈബര്‍ തോണികളുടെ അവശിഷ്ടങ്ങള്‍ നീക്കാത്തത് ദുരിതമാകുന്നു. വിവിധ ഭാഗങ്ങളിലാണ് പുഴയിലും പുഴയോരത്തുമായി ഇത്തരം തോണികളുടെ അവശിഷ്ടങ്ങള്‍ നീക്കാത്തെ കിടക്കുന്നത്. മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് പുഴയോരത്ത് ഇത്തരത്തില്‍ കൂട്ടിയിട്ട ഫൈബര്‍ തോണികളുടെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കത്തിനശിക്കുകയുണ്ടായി. ആരാണ് തീവെച്ചതെന്ന് വ്യക്തമല്ല. കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പുക പടര്‍ന്നതും ദുര്‍ഗന്ധം വമിച്ചതും പരിസരവാസികള്‍ക്ക് ദുരിതമുണ്ടാക്കി. അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് പിടിക്കപ്പെടുന്ന തോണികള്‍ […]

കാസര്‍കോട്: അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി തകര്‍ക്കുന്ന ഫൈബര്‍ തോണികളുടെ അവശിഷ്ടങ്ങള്‍ നീക്കാത്തത് ദുരിതമാകുന്നു. വിവിധ ഭാഗങ്ങളിലാണ് പുഴയിലും പുഴയോരത്തുമായി ഇത്തരം തോണികളുടെ അവശിഷ്ടങ്ങള്‍ നീക്കാത്തെ കിടക്കുന്നത്. മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് പുഴയോരത്ത് ഇത്തരത്തില്‍ കൂട്ടിയിട്ട ഫൈബര്‍ തോണികളുടെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കത്തിനശിക്കുകയുണ്ടായി. ആരാണ് തീവെച്ചതെന്ന് വ്യക്തമല്ല. കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പുക പടര്‍ന്നതും ദുര്‍ഗന്ധം വമിച്ചതും പരിസരവാസികള്‍ക്ക് ദുരിതമുണ്ടാക്കി. അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് പിടിക്കപ്പെടുന്ന തോണികള്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം തോണികളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ അതാതിടത്ത് ഉപേക്ഷിക്കുകയാണ് പതിവ്. പലയിടത്തും പുഴയില്‍ തന്നെ ഇത്തരം തോണികളുടെ ഭാഗങ്ങള്‍ നിലകൊള്ളുന്നുണ്ട്. ഇവ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കടക്കം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും പരാതി ഉയര്‍ന്നിരിക്കുകയാണ്.