കാസര്‍കോട്: മണല്‍ക്കടത്ത് പതിവാണെന്ന വിവരത്തെ തുടര്‍ന്ന് അനധികൃത കടവുകളില്‍ പൊലീസ് പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി മൊഗ്രാല്‍പുത്തൂരിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ മണല്‍കടത്തിന് ഉപയോഗിച്ചിരുന്ന 12 തോണികള്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പൊലീസ് തകര്‍ത്തു. രാത്രിയില്‍ രഹസ്യമായി മണല്‍ കടത്ത് നടക്കുന്ന ഇവിടെ തുടര്‍ന്നും നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് സി.ഐ പി.അജിത്കുമാര്‍, എസ്.ഐമാരായ എം.വി. വിഷ്ണുപ്രസാദ്, ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ ജലീല്‍, രതീഷ്, നീരജ്, അജയ് വില്‍സണ്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.