അനധികൃത മണലൂറ്റ്; ബേക്കലില്‍ മൂന്ന് തോണികള്‍ പൊലീസ് തകര്‍ത്തു

ബേക്കല്‍: അനധികൃത മണല്‍ക്കടത്തിനെതിരെ ബേക്കല്‍ പൊലീസ് നടപടി ശക്തമാക്കി. സി.ഐ. യു.പി. വിപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബേക്കല്‍ പുഴയില്‍ അനധികൃതമായി മണലൂറ്റുകയായിരുന്ന മൂന്ന് തോണികള്‍ ജെ.സി.ബി. ഉപയോഗിച്ച് തകര്‍ത്തു. ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് പരിശോധന. ഈ ഭാഗത്ത് വ്യാപകമായി പുഴമണല്‍ ഊറ്റുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പൊലീസ് പരിശോധന. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നേരത്തെയും മണല്‍കടത്ത് പിടിച്ചിരുന്നു.

Related Articles
Next Story
Share it