അനധികൃത ചെമ്മണ്ണ് കടത്ത് വ്യാപകം; നടപടിയുമായി പൊലീസ് രംഗത്ത്

ബദിയടുക്ക: അനധികൃത ചെമ്മണ്ണ് കടത്ത് സംഘത്തിന് തടയിടാന്‍ ബദിയടുക്ക പൊലീസ് രംഗത്ത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെമ്മണ്ണ് കടത്ത് സംഘം വര്‍ധിച്ചതോടെയാണ് പിടികൂടാന്‍ പൊലീസ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെമ്മണ്ണ് കടത്തുന്നതിനിടെ പത്തോളം ടിപ്പര്‍ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും പൊലീസ് പിടികൂടിയിരുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ കുന്നിടിച്ച് ചെമ്മണ്ണ് കടത്തുന്നത് സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. മണല്‍, ചെമ്മണ്ണ് സംഘം പരസ്പരം ഒറ്റിക്കൊടുക്കുന്നത് കാരണം കടത്ത് സംഘത്തെ പിടികൂടാന്‍ പ്രധാന കാരണമാവുന്നു. നേരത്തെ സ്റ്റേഷനിലുണ്ടായിരുന്ന […]

ബദിയടുക്ക: അനധികൃത ചെമ്മണ്ണ് കടത്ത് സംഘത്തിന് തടയിടാന്‍ ബദിയടുക്ക പൊലീസ് രംഗത്ത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെമ്മണ്ണ് കടത്ത് സംഘം വര്‍ധിച്ചതോടെയാണ് പിടികൂടാന്‍ പൊലീസ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെമ്മണ്ണ് കടത്തുന്നതിനിടെ പത്തോളം ടിപ്പര്‍ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും പൊലീസ് പിടികൂടിയിരുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ കുന്നിടിച്ച് ചെമ്മണ്ണ് കടത്തുന്നത് സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. മണല്‍, ചെമ്മണ്ണ് സംഘം പരസ്പരം ഒറ്റിക്കൊടുക്കുന്നത് കാരണം കടത്ത് സംഘത്തെ പിടികൂടാന്‍ പ്രധാന കാരണമാവുന്നു. നേരത്തെ സ്റ്റേഷനിലുണ്ടായിരുന്ന ചില പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ കടത്തുസംഘത്തിന് സഹായകരമായിരുന്നു. ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ബന്ധപ്പെട്ട റവന്യൂ, ജിയോളേജി അധികൃതര്‍ക്ക് പിടികൊടുക്കാതെ രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലുമാണ് കടത്ത് സംഘം പ്രവൃത്തിക്കുന്നത്. ഭൂ ഉടമകള്‍ക്ക് മണ്ണിന് തുച്ഛമായ വില നല്‍കി ടിപ്പര്‍ ലോഡ് ഒന്നിന് 800 രൂപ മുതല്‍ 1000 രൂപയും അതിന് മുകളിലും വാങ്ങി കച്ചവടം നടത്തുന്ന സംഘമാണേറെയും എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

Related Articles
Next Story
Share it