അനധികൃത പ്രിന്റിംഗ് തടയണം-കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: ലൈസന്‍സോ അംഗീകാരമോ ഇല്ലാതെ പ്രിന്റിംഗ് വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നത് വര്‍ധിച്ചിരിക്കുകയാണെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നും കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കാസര്‍കോട്് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ടും ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് (എ.ഐ.എഫ്.എം.പി) ഗവേണിംഗ് കൗണ്‍സില്‍ അംഗവുമായ മുജീബ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ വേഗതയ്ക്കനുസരിച്ചുള്ള ടെക്‌നോളജിയുടെ വളര്‍ച്ച തിരിച്ചറിയണമെന്നും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ നമ്മുടെ തൊഴിലിടങ്ങളില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. […]

കാസര്‍കോട്: ലൈസന്‍സോ അംഗീകാരമോ ഇല്ലാതെ പ്രിന്റിംഗ് വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നത് വര്‍ധിച്ചിരിക്കുകയാണെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നും കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കാസര്‍കോട്് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ടും ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് (എ.ഐ.എഫ്.എം.പി) ഗവേണിംഗ് കൗണ്‍സില്‍ അംഗവുമായ മുജീബ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ വേഗതയ്ക്കനുസരിച്ചുള്ള ടെക്‌നോളജിയുടെ വളര്‍ച്ച തിരിച്ചറിയണമെന്നും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ നമ്മുടെ തൊഴിലിടങ്ങളില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡണ്ട് സുധീഷ് സി. അധ്യക്ഷത വഹിച്ചു. എ.ഐ.എഫ്.എം. പി ജി.ബി അംഗം സിബി കൊടിയംകുന്നേല്‍ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള അനുമോദനം സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയറാം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി റെജി മാത്യു, ട്രഷറര്‍ ടി.പി അശോക് കുമാര്‍, വൈസ് പ്രസിഡണ്ട് വി.ബി. അജയകുമാര്‍, മുന്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സാലി, കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് ജിത്തു പനയാല്‍ സംസാരിച്ചു. സെക്രട്ടറി മൊയ്‌നുദ്ദീന്‍ കെ.എം റിപ്പോര്‍ട്ടും ട്രഷറര്‍ വേണുഗോപാല എ. വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. നൗഫല്‍ കുമ്പഡാജെ നന്ദി പറഞ്ഞു.
ഭാരവാഹികള്‍: സുധീഷ് സി. (പ്രസി.), സിറാജുദ്ദീന്‍ മുജാഹിദ് എ. (സെക്ര.), അബ്ദുല്ല അറഫ (വൈസ് പ്രസി.), നൗഫല്‍ (ജോ. സെക്ര.), വേണുഗോപാല എ. (ട്രഷ.).

Related Articles
Next Story
Share it