കുമ്പള ടൗണിലെ അനധികൃത പാര്‍ക്കിംഗ്; താക്കീത് നല്‍കി ഡി.വൈ.എസ്.പി

കുമ്പള: കുമ്പള ടൗണില്‍ റോഡില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ട് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഡി.വൈ.എസ്.പി. പി.കെ.സുധാകരന്‍ ഇന്നലെ വൈകിട്ട് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് കുമ്പള ടൗണിലെ റോഡില്‍ അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പെട്ടത്. വാഹനങ്ങള്‍ ഇങ്ങനെ പാര്‍ക്ക് ചെയ്യുന്നത് മൂലം മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡി.വൈ.എസ്.പി. ജീപ്പില്‍ നിന്നിറങ്ങി കാറും മറ്റൊരു വാഹനവും കസ്റ്റഡിയിലെടുക്കുകയും റോഡില്‍ നിര്‍ത്തിയിട്ട വാഹന ഡ്രൈവര്‍മാര്‍ക്ക് താക്കീത് നല്‍കുകയുമായിരുന്നു. വാഹനങ്ങള്‍ […]

കുമ്പള: കുമ്പള ടൗണില്‍ റോഡില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ട് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഡി.വൈ.എസ്.പി. പി.കെ.സുധാകരന്‍ ഇന്നലെ വൈകിട്ട് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് കുമ്പള ടൗണിലെ റോഡില്‍ അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പെട്ടത്. വാഹനങ്ങള്‍ ഇങ്ങനെ പാര്‍ക്ക് ചെയ്യുന്നത് മൂലം മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡി.വൈ.എസ്.പി. ജീപ്പില്‍ നിന്നിറങ്ങി കാറും മറ്റൊരു വാഹനവും കസ്റ്റഡിയിലെടുക്കുകയും റോഡില്‍ നിര്‍ത്തിയിട്ട വാഹന ഡ്രൈവര്‍മാര്‍ക്ക് താക്കീത് നല്‍കുകയുമായിരുന്നു. വാഹനങ്ങള്‍ അനധികൃതമായി വ്യാപാരസ്ഥാപനങ്ങളുടെ മുന്നില്‍ നിര്‍ത്തിയിടുന്നത് മൂലം വ്യാപാരികളും വാഹന ഉടമകളും തമ്മില്‍ വാക് തര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവാണ്. ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് നിയന്ത്രിക്കാന്‍ രണ്ട് പൊലീസുകാരെ നിര്‍ത്താന്‍ പഞ്ചായത്ത് അധികൃതര്‍ പല പ്രാവശ്യം തീരുമാനം എടുത്തിരുന്നുവെങ്കിലും അത് നടപ്പിലായിട്ടില്ല.

Related Articles
Next Story
Share it