അനധികൃത മത്സ്യബന്ധനം: കര്‍ണാടക ബോട്ട് പിടികൂടി; 2.5 ലക്ഷം രൂപ പിഴയീടാക്കി

ഞ്ചാവി കടപ്പുറത്തിനടുത്ത് കടലിലാണ് സംഭവം. കാസര്‍കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീതയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുമ്പള മത്സ്യഭവന്‍ എഫ്.ഇ.ഒ ഷിനാസിന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. കര്‍ണ്ണാടക ട്രോള്‍ ബോട്ടായ മന്‍ഹജ് ആണ് പിടിയിലായത്. ബോട്ടുടമയില്‍ നിന്ന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. നിയമാനുസൃത രേഖകള്‍ ഇല്ലാതെയും നിരോധിത വലകള്‍ ഉപയോഗിച്ചും തീരത്തിനോട് ചേര്‍ന്ന് രാത്രികാല ട്രോളിംഗ് നടത്തുകയും ചെയ്തതിനാണ് നടപടി. മറൈന്‍ എന്‍ഫോര്‍സ്‌മെന്റ് എസ്.സി.പി.ഒ വിനോദ് കുമാര്‍, റെസ്‌ക്യൂ ഗാര്‍ഡുമാരായ മനു, സേതുമാധവന്‍, […]

ഞ്ചാവി കടപ്പുറത്തിനടുത്ത് കടലിലാണ് സംഭവം. കാസര്‍കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീതയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുമ്പള മത്സ്യഭവന്‍ എഫ്.ഇ.ഒ ഷിനാസിന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. കര്‍ണ്ണാടക ട്രോള്‍ ബോട്ടായ മന്‍ഹജ് ആണ് പിടിയിലായത്. ബോട്ടുടമയില്‍ നിന്ന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. നിയമാനുസൃത രേഖകള്‍ ഇല്ലാതെയും നിരോധിത വലകള്‍ ഉപയോഗിച്ചും തീരത്തിനോട് ചേര്‍ന്ന് രാത്രികാല ട്രോളിംഗ് നടത്തുകയും ചെയ്തതിനാണ് നടപടി. മറൈന്‍ എന്‍ഫോര്‍സ്‌മെന്റ് എസ്.സി.പി.ഒ വിനോദ് കുമാര്‍, റെസ്‌ക്യൂ ഗാര്‍ഡുമാരായ മനു, സേതുമാധവന്‍, ധനീഷ്, ശിവകുമാര്‍, ഡ്രൈവര്‍ നാരായണന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. രാത്രികാല പട്രോളിങ് കര്‍ശനമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ലബീബ് അറിയിച്ചു.

Related Articles
Next Story
Share it