അനധികൃത മീന്‍പിടുത്തം; രണ്ട് ബോട്ടുകള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി

കാഞ്ഞങ്ങാട്: അനധികൃത മീന്‍പിടുത്തത്തിനെത്തിയ സംഘത്തെ പിടികൂടി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. കര്‍ണാടകയില്‍ നിന്നെത്തിയ രണ്ട് ബോട്ടുകള്‍ക്കാണ് ഫിഷറീസ് വകുപ്പ് പിഴ ചുമത്തിയത്. ലോറന്‍സ്, റൈസണ്‍ ലോര്‍ഡ് എന്നീ ബോട്ടുകളാണ് പിടികൂടിയത്. രേഖകളില്ലാതെയും തീരത്തോട് ചേര്‍ന്ന് മീന്‍ പിടിച്ചതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കുമ്പള-ബേക്കല്‍-തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് എന്നിവ സംയുക്തമായാണ് രാത്രികാല കടല്‍ പട്രോളിങ് നടത്തിയത്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. […]

കാഞ്ഞങ്ങാട്: അനധികൃത മീന്‍പിടുത്തത്തിനെത്തിയ സംഘത്തെ പിടികൂടി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. കര്‍ണാടകയില്‍ നിന്നെത്തിയ രണ്ട് ബോട്ടുകള്‍ക്കാണ് ഫിഷറീസ് വകുപ്പ് പിഴ ചുമത്തിയത്. ലോറന്‍സ്, റൈസണ്‍ ലോര്‍ഡ് എന്നീ ബോട്ടുകളാണ് പിടികൂടിയത്. രേഖകളില്ലാതെയും തീരത്തോട് ചേര്‍ന്ന് മീന്‍ പിടിച്ചതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കുമ്പള-ബേക്കല്‍-തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് എന്നിവ സംയുക്തമായാണ് രാത്രികാല കടല്‍ പട്രോളിങ് നടത്തിയത്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഗാര്‍ഡ് വിനോദ്, റെസ്‌ക്യൂ ഗാര്‍ഡുമാരായ സേതുമാധവന്‍, മനു, സമീര്‍, ധനീഷ്, സ്രാങ്ക് നാരായണന്‍, സതീശന്‍, പൊലീസ് ഓഫിസര്‍മാരായ സനൂപ്, ജിതിന്‍, ബൈജു, മഹേഷ്, കൃപേഷ്, കോസ്റ്റല്‍ വാര്‍ഡന്‍ നന്ദു എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെയുള്ള നടപടികള്‍ തുടര്‍ന്നു വരികയാണെന്നും നിയമം നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകുകയില്ലെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ ലബീബ് പറഞ്ഞു.

Related Articles
Next Story
Share it