തളങ്കര തെരുവത്തെ അനധികൃത കോവിഡ് ലാബ് ആരോഗ്യ വിഭാഗം അടച്ചുപൂട്ടി; പരിശോധനയില്‍ കുടുങ്ങിയത് നിരവധി പ്രവാസികള്‍

കാസര്‍കോട്: തളങ്കര തെരുവത്തെ വാടക മുറി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് പരിശോധനാ ലാബ് അനധികൃതമാണെന്ന് കണ്ടെത്തിയതോടെ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരുമെത്തി ഇത് അടച്ചുപൂട്ടി. കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.വി. ശ്രീജിത്തിന്റെ പരാതിയിലാണ് ലാബ് നടത്തിപ്പുകാരനെതിരെ കേസെടുത്തത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.വി. ശ്രീജിത്ത്, കാസര്‍കോട് എസ്.ഐ. ഷേഖ് അബ്ദുല്‍ റസാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി ലാബ് അടച്ചുപൂട്ടിയത്. വിദേശങ്ങളിലേക്ക് […]

കാസര്‍കോട്: തളങ്കര തെരുവത്തെ വാടക മുറി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് പരിശോധനാ ലാബ് അനധികൃതമാണെന്ന് കണ്ടെത്തിയതോടെ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരുമെത്തി ഇത് അടച്ചുപൂട്ടി. കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.വി. ശ്രീജിത്തിന്റെ പരാതിയിലാണ് ലാബ് നടത്തിപ്പുകാരനെതിരെ കേസെടുത്തത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.വി. ശ്രീജിത്ത്, കാസര്‍കോട് എസ്.ഐ. ഷേഖ് അബ്ദുല്‍ റസാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി ലാബ് അടച്ചുപൂട്ടിയത്. വിദേശങ്ങളിലേക്ക് പോവുന്നവരായിരുന്നു കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റിനായി ഇവിടെ എത്തിയിരുന്നത്. പരിശോധന നടത്തിയ എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ലാബാണ് ഇതെന്നും ലാബിന് കോവിഡ് പരിശോധന നടത്താനുള്ള അംഗീകാരമോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം അനധികൃത ലാബിലെ കോവിഡ് പരിശോധനയില്‍ നിരവധി പ്രവാസികള്‍ കുടുങ്ങിയതായി വിവരം. തെരുവത്ത് ഉബൈദ് റോഡിലെ സ്വകാര്യ കെട്ടിടത്തിലാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോവിഡ് സ്രവ പരിശോധന എന്ന പേരില്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ യുവാവിന്റെ നേതൃത്വത്തില്‍ ലാബ് തുടങ്ങിയത്. വിദേശത്ത് പോകുന്ന പലരും കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റിനായി ഇവിടെ ബന്ധപ്പെട്ടിരുന്നു. ലാബിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ.യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തി ലാബ് പൂട്ടിയത്. ഇവിടത്തെ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്ലഡ് ഡോണേര്‍സ് കേരള പ്രസിഡണ്ട് നൗഷാദ് കണ്ണമ്പള്ളി അടക്കമുള്ളവരാണ് ഡി.എം.ഒക്ക് പരാതി നല്‍കിയത്. സ്രവം സൂക്ഷിച്ചിരുന്നത് യാതൊരു സുരക്ഷിതത്വവുമില്ലാതെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റു കേന്ദ്രങ്ങളില്‍ കോവിഡ് പൊസിറ്റീവ് കണ്ടെത്തിയിരുന്ന, ഗള്‍ഫിലേക്ക് പോകുന്നവര്‍ക്ക് ഇവിടെ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും പരാതിയുണ്ട്.

Related Articles
Next Story
Share it