ബെല്‍ത്തങ്ങാടിയില്‍ പശുക്കളുമായി പോകുകയായിരുന്നവരെ വാഹനം തടഞ്ഞ് മര്‍ദ്ദിച്ചു; പശുക്കളെ കടത്തിയ കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

മംഗളൂരു: ബെല്‍ത്തങ്ങാടി താലൂക്കിലെ അഞ്ജനബെട്ടുവില്‍ പശുക്കളുമായി പോകുകയായിരുന്നവരെ വാഹനം തടഞ്ഞ് മര്‍ദ്ദിച്ചു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് രണ്ട് പശുക്കളെയും ഒരു പശുക്കുട്ടിയെയും രക്ഷപ്പെടുത്തി. തുടര്‍ന്ന് പശുക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ബസവരാജ്, അവിനാഷ് ബി.ആര്‍, അഷ്ഫരാജ്, ജി.എസ് ഹരീഷ്, ഷീനപ്പ പൂജാരി, ഇസ്മായില്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ 2.45 മണിയോടെ പ്രതികള്‍ 18,500 രൂപ വിലവരുന്ന രണ്ട് പശുക്കളെയും പശുക്കിടാവിനെയും വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു. […]

മംഗളൂരു: ബെല്‍ത്തങ്ങാടി താലൂക്കിലെ അഞ്ജനബെട്ടുവില്‍ പശുക്കളുമായി പോകുകയായിരുന്നവരെ വാഹനം തടഞ്ഞ് മര്‍ദ്ദിച്ചു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് രണ്ട് പശുക്കളെയും ഒരു പശുക്കുട്ടിയെയും രക്ഷപ്പെടുത്തി. തുടര്‍ന്ന് പശുക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ബസവരാജ്, അവിനാഷ് ബി.ആര്‍, അഷ്ഫരാജ്, ജി.എസ് ഹരീഷ്, ഷീനപ്പ പൂജാരി, ഇസ്മായില്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ 2.45 മണിയോടെ പ്രതികള്‍ 18,500 രൂപ വിലവരുന്ന രണ്ട് പശുക്കളെയും പശുക്കിടാവിനെയും വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു. വാഹനം അഞ്ജനബെട്ടുവിലെത്തിയപ്പോള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയാണുണ്ടായത്.

ഷീനപ്പ പൂജാരിയുടെ വീട്ടില്‍ നിന്ന് ക്ഷീരോല്‍പ്പാദനത്തിനായി പശുക്കളെ വാങ്ങിയതാണെന്ന് മുടിഗെരെ താലൂക്കില്‍ നിന്നുള്ള ഹരീഷ് ബെല്‍ത്തങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പശുക്കളെ അനധികൃതമായി കടത്തിയതല്ലെന്നും തങ്ങളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it