മഹാരാഷ്ട്രയില്‍ ബിനാമിപേരില്‍ അനധികൃത സ്വത്ത് സമ്പാദനം; കേരളത്തിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കേരളത്തിലെ രണ്ട് മന്ത്രിമാര്‍ ബിനാമി പേരില്‍ മഹാരാഷ്ട്രയില്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. 200 എക്കറിലധികം ഭൂമിയാണ് ബിനാമി പേരില്‍ രണ്ട് മന്ത്രിമാരും കേരളത്തിന് പുറത്ത് സമ്പാദിച്ചിരിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ മന്ത്രിമാര്‍ ആരൊക്കെയാണെന്ന വിവരം നിലവില്‍ ഇ.ഡി പുറത്തുവിട്ടിട്ടില്ല. സിന്ധുദുര്‍ഗ് ജില്ലയിലെ റവന്യു അധികാരികളോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഇടപാട് സ്ഥിരീകരിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. മഹാരാഷ്ട്രയിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. […]

തിരുവനന്തപുരം: കേരളത്തിലെ രണ്ട് മന്ത്രിമാര്‍ ബിനാമി പേരില്‍ മഹാരാഷ്ട്രയില്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. 200 എക്കറിലധികം ഭൂമിയാണ് ബിനാമി പേരില്‍ രണ്ട് മന്ത്രിമാരും കേരളത്തിന് പുറത്ത് സമ്പാദിച്ചിരിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ മന്ത്രിമാര്‍ ആരൊക്കെയാണെന്ന വിവരം നിലവില്‍ ഇ.ഡി പുറത്തുവിട്ടിട്ടില്ല. സിന്ധുദുര്‍ഗ് ജില്ലയിലെ റവന്യു അധികാരികളോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഇടപാട് സ്ഥിരീകരിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. മഹാരാഷ്ട്രയിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. ഇതിനുവേണ്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Related Articles
Next Story
Share it