അടവ് പഠിപ്പിച്ച ആശാന്റെ നെഞ്ചത്ത് തന്നെ; ധോണി പഠിപ്പിച്ച അടവുകള്‍ ആദ്യം ചെന്നൈയ്‌ക്കെതിരെ തന്നെ പ്രയോഗിക്കുമെന്ന് റിഷഭ് പന്ത്

ഈ ഐപിഎല്ലില്‍ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും മുന്‍ താരങ്ങളുമെല്ലാം ഉറ്റുനോക്കുന്നതാണ് 23കാരനായ റിഷഭ് പന്തിന്റെ നായകത്വം. ഡെല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ സ്‌കിപ്പറായി പന്തിനെ നിയോഗിച്ചത് മുതല്‍ താരം ഏറെ ചര്‍ച്ചാവിഷയമാകുകയാണ്. ഇപ്പോള്‍ ക്യാപ്റ്റന്‍സിയെ കുറിച്ച് പന്ത് പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാകുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്ന എം എസ് ധോണിയില്‍ നിന്നും പഠിച്ചെടുത്ത അടവുകള്‍ തങ്ങളുടെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ തന്നെ ഉപയോഗിക്കുമെന്നാണ് നായകന്‍ റിഷഭ് പന്ത് പറയുന്നത്. അടവ് പഠിപ്പിച്ച ആശാന്റെ […]

ഈ ഐപിഎല്ലില്‍ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും മുന്‍ താരങ്ങളുമെല്ലാം ഉറ്റുനോക്കുന്നതാണ് 23കാരനായ റിഷഭ് പന്തിന്റെ നായകത്വം. ഡെല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ സ്‌കിപ്പറായി പന്തിനെ നിയോഗിച്ചത് മുതല്‍ താരം ഏറെ ചര്‍ച്ചാവിഷയമാകുകയാണ്. ഇപ്പോള്‍ ക്യാപ്റ്റന്‍സിയെ കുറിച്ച് പന്ത് പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാകുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്ന എം എസ് ധോണിയില്‍ നിന്നും പഠിച്ചെടുത്ത അടവുകള്‍ തങ്ങളുടെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ തന്നെ ഉപയോഗിക്കുമെന്നാണ് നായകന്‍ റിഷഭ് പന്ത് പറയുന്നത്. അടവ് പഠിപ്പിച്ച ആശാന്റെ നെഞ്ചത്ത് തന്നെ ആദ്യം പരീക്ഷിക്കണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

ഐപിഎല്ലില്‍ ഞാന്‍ ക്യാപ്റ്റനായി കളിക്കുന്ന ആദ്യ മത്സരം ധോണിക്കെതിരെയാണ്. ധോണിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായിട്ടുണ്ട്. കളിക്കാരന്‍ എന്ന നിലയില്‍ നേടിയ കൂടുതല്‍ മത്സരപരിചയവും ധോണിയില്‍ നിന്നും പഠിച്ചെടുത്ത കാര്യങ്ങളും ഇവിടെ പ്രയോജനപ്പെടുത്താനാകും എന്നാണ് പ്രതീക്ഷ. പന്ത് പറഞ്ഞു.

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ ഡെല്‍ഹിക്ക് സാധിച്ചിട്ടില്ല. ഇത്തവണ അത് സാധ്യമാക്കണം എന്നാണ് ആഗ്രഹം. ടീമിലെ മുഴുവന്‍ താരങ്ങളും ഇതിനായി അവരുടെ 100 ശതമാനവും നല്‍കുന്നുണ്ട്. കോച്ച് റിക്കി പോണ്ടിംഗാണ് ടീമിന്റെ ഊര്‍ജ്ജമെന്നും പന്ത് പറഞ്ഞു. ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് ക്യാപ്റ്റന്‍സി പദവി പന്തിനെ തേടിയെത്തിയത്.

Related Articles
Next Story
Share it