കാസര്‍കോട്: കേരളസര്‍ക്കാര്‍ തൊഴില്‍വകുപ്പിനുകീഴില്‍ കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനിലെ തൊഴില്‍ നൈപുണ്യ പരിശീലനപരിപാടികളില്‍ ചേരാന്‍ കാസര്‍കോടുകാര്‍ക്ക് അവസരം ഒരുക്കുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എസ്.ജി.എസ്.വൈ. ഹാളില്‍ ഏഴിന് ഞായറാഴ്ച സ്പോട്ട് അഡ്മിഷന് നടക്കും.
പാലാരിവട്ടം പാലം റെക്കോര്‍ഡ് വേഗത്തില്‍ പുനര്‍നിര്‍മ്മിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ ഭാരത്മാല പദ്ധതിയില്‍ തലപ്പാടി-ചെങ്കള റീച്ചിന്റെ കരാര്‍ നേടുകയും ചെയ്ത സംസ്ഥാനത്തെ ഏറ്റവും വലിയ നിര്‍മ്മാണസ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഐഐഐസി ഏറ്റെടുത്തു നടത്തുന്നത്. നിര്‍മാണരംഗത്ത് തൊണ്ണൂറ്റിയാറു വര്‍ഷത്തെ പരിചയസമ്പത്തും അത്യാധുനിക നിര്‍മ്മാണസങ്കേതങ്ങളും വിദഗ്ദ്ധരുമുള്ള സൊസൈറ്റിയാണ് പ്രായോഗികപരിശീലനം ഒരുക്കുന്നത് എന്നത് പഠിതാക്കള്‍ക്കു മുതല്‍ക്കൂട്ടാണ്.
അഞ്ചാം ക്ലാസ്സു മുതല്‍ എന്‍ജിനീയറിങ് വരെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡോ വിലാസവും തിരിച്ചറിയലും സാക്ഷ്യപ്പെടുത്തുന്ന അംഗീകൃത രേഖയോ, അഞ്ഞൂറു രൂപ എന്നിവയുമായി രാവിലെ 10 മണിക്ക് എത്തിച്ചേരണം. വൈകിട്ട് 3.30 വരെയാണ് സ്പോട്ട് അഡ്മിഷന്.
കോഴ്സുകളും ബ്രായ്ക്കറ്റില്‍ അടിസ്ഥാനയോഗ്യതയും
മൂന്നുമാസ ടെക്നിഷ്യന്‍ കോഴ്സുകള്‍: പ്ലംബര്‍ ജനറല്‍ ലെവല്‍ 4 (പത്താം ക്ലാസ്സ് ), അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ ലെവല്‍ 3 (പത്താം ക്ലാസ്സ്), കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡ് ലബോറട്ടറി ടെക്നിഷ്യന്‍ ലെവല്‍ 4 (പത്താം ക്ലാസ്സ്), കണ്‍സ്ട്രക്ഷന്‍ പെയിന്റര്‍ ആന്‍ഡ് ഡെക്കറേറ്റര്‍ ലെവല്‍ 3 (അഞ്ചാം ക്ലാസ്സ്), ബാര്‍ ബെന്‍ഡര്‍ ആന്‍ഡ് സ്റ്റീല്‍ ഫിക്സര്‍ (അഞ്ചാം ക്ലാസ്സ്), അസിസ്റ്റന്റ് സര്‍വേയര്‍ (അഞ്ചാം ക്ലാസ്സ്),
ആറുമാസ സൂപ്പര്‍വൈസറി കോഴ്സുകള്‍: ക്വാളിറ്റി ടെക്നിഷ്യന്‍ (ഡിപ്ലോമ സിവില്‍), പ്ലംബര്‍ ഫോര്മാന് ലെവല്‍ 5 (പ്ലസ് ടു), അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ്/ജിപിഎസ് (സയന്‍സ് ബിരുദം, ബി എ ജോഗ്രഫി, ബി.ടെക് സിവില്‍).
ഒരുവര്‍ഷ സൂപ്പര്‍വൈസറി കോഴ്സുകള്‍: അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (പ്ലസ് ടു).
ഒരുവര്‍ഷ മാനേജീരിയല്‍ കോഴ്സുകള്‍: പിജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് (ബിടെക് സിവില്‍ /ബി ആര്‍ക്ക്), പിജി ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ബി ടെക് സിവില്‍ /ബി ആര്‍ക്ക്), പി ജി ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ് (ബി ടെക് സിവില്‍/ബി ആര്‍ക്ക്), പി ജി ഡിപ്ലോമ ഇന്‍ ഫെസിലിറ്റീസ് ആന്‍ഡ് കോണ്‍ട്രാക്ട് മാനേജ്മെന്റ് (ബിരുദം), പി ജി ഡിപ്ലോമ ഇന്‍ റീറ്റെയ്ല്‍ മാനേജ്മെന്റ് (ബിരുദം.)
ആറുമാസ മാനേജീരിയല്‍ കോഴ്സുകള്‍: പ്രൊഫഷണല്‍ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, സൈറ്റ് സൂപ്പര്‍വൈസര്‍ (ബി ടെക് സിവില്‍, ബി ആര്‍ക്ക്)
സ്പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ 8078980000, 9188524845 നമ്പറുകളില്‍ വിളിച്ചു ബുക്ക് ചെയ്യേണ്ടതാണ്. വെബ്സൈറ്റ്: www.iiic.ac.in