സാക്ഷാല്‍ യൂര്‍ജന്‍ ക്‌ളോപ്പും ജോസ് മൗറീഞ്ഞോയും പരിശീലകനായി വന്നാല്‍ പോലും ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ല; ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. ലോക ഫുട്‌ബോളിലെ അതികായന്മാരായ സാക്ഷാല്‍ യൂര്‍ജന്‍ ക്‌ളോപ്പും ജോസ് മൗറീഞ്ഞോയും പരിശീലകനായി വന്നാല്‍ പോലും ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റിമാച്ച് ഇക്കാര്യം പറഞ്ഞത്. ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും, ടീമിന്റെ പ്രകടനത്തില്‍ പലരും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. മേയില്‍ ദേശീയ […]

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. ലോക ഫുട്‌ബോളിലെ അതികായന്മാരായ സാക്ഷാല്‍ യൂര്‍ജന്‍ ക്‌ളോപ്പും ജോസ് മൗറീഞ്ഞോയും പരിശീലകനായി വന്നാല്‍ പോലും ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റിമാച്ച് ഇക്കാര്യം പറഞ്ഞത്.

ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും, ടീമിന്റെ പ്രകടനത്തില്‍ പലരും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. മേയില്‍ ദേശീയ പരിശീലക സ്ഥാനത്തേക്കുള്ള കാലാവധി തീര്‍ന്ന സ്റ്റിമാച്ചിന് എ ഐ എഫ് എഫ് സെപ്തംബര്‍ വരെ കരാര്‍ നീട്ടി നല്‍കിയിരുന്നു.

ഇന്ത്യന്‍ ടീം താരങ്ങളെ വാര്‍ത്തെടുക്കാനുള്ള ഫാക്ടറിയല്ലെന്നും എന്നാല്‍ ഐ.എസ്.എല്‍ കൊണ്ട് ഇതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന് ഐ എസ് എല്ലില്‍ റെലഗേഷന്‍ സിസ്റ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഐ എസ് എല്‍ മികച്ച ടൂര്‍ണമെന്റ് തന്നെയാണ്. എന്നാല്‍ റെലഗേഷന്‍ ഇല്ലാത്തത് കൊണ്ട് തന്നെ കളിക്കാര്‍ക്കിടയില്‍ സമ്മര്‍ദ്ദം വളരെ കുറവാണ്. സമ്മര്‍ദ്ദം ഉണ്ടെങ്കിലേ മികച്ച കളി പുറത്തെടുക്കുവാന്‍ താരങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. സ്റ്റിമാച്ച് അഭിപ്രായപ്പെട്ടു.

'ഇപ്പോള്‍ ഏഷ്യന്‍ കപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് ടീം കടന്നിരിക്കുകയാണെന്നും അടുത്ത റൗണ്ടില്‍ എങ്ങനെ കളിക്കണമെന്നതും ആരൊക്കെ ടീമില്‍ ഉണ്ടാകുമെന്നതും പ്രാദേശിക ലീഗിലെ പ്രകടനം അനുസരിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ പ്രകടനത്തില്‍ താന്‍ പൂര്‍ണ്ണ തൃപ്തനാണെന്നും പലപ്പോഴും തനിക്കും ടീമിനും എതിരെ വരുന്ന വിമര്‍ശനങ്ങള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയുള്ളവയാണെന്നും സ്റ്റിമാച്ച് കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it