കടലിലെ ഇന്ത്യന്‍ രത്‌നമാണ് ലക്ഷദ്വീപ്; വിവരമില്ലാത്ത ചിലര്‍ അത് നശിപ്പിക്കുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലക്ഷദ്വീപിനെ കേന്ദ്രസര്‍ക്കാര്‍ നശിപ്പിക്കുകയാണെന്ന് രാഹുല്‍ തുറന്നടിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചത്. കടലിലെ ഇന്ത്യന്‍ രത്നമാണ് ലക്ഷദ്വീപ് എന്നും വിവരമില്ലാത്ത മര്‍ക്കടമുഷ്ടിക്കാര്‍ അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് ജനതയ്ക്കൊപ്പം എക്കാലവും അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്ഷദ്വീപിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

ന്യൂഡെല്‍ഹി: ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലക്ഷദ്വീപിനെ കേന്ദ്രസര്‍ക്കാര്‍ നശിപ്പിക്കുകയാണെന്ന് രാഹുല്‍ തുറന്നടിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

കടലിലെ ഇന്ത്യന്‍ രത്നമാണ് ലക്ഷദ്വീപ് എന്നും വിവരമില്ലാത്ത മര്‍ക്കടമുഷ്ടിക്കാര്‍ അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് ജനതയ്ക്കൊപ്പം എക്കാലവും അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്ഷദ്വീപിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

Related Articles
Next Story
Share it