സൗഹൃദ വിരുന്നായി ജനമൈത്രി പൊലീസിന്റെ ഇഫ്താര്‍ സംഗമം

കാസര്‍കോട്: ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സ്‌നേഹ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും മത നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകരും അടക്കം നൂറിലേറെ പേര്‍ സംബന്ധിച്ചു. മുഴുവന്‍ ജനങ്ങളേയും ഒത്തുചേര്‍ത്ത് പിടിച്ച് നാട്ടില്‍ സ്‌നേഹവും ഐക്യവും നന്മയും വിളയിക്കണമെന്ന് ഇഫ്താര്‍ വിരുന്ന് വിളിച്ചോതി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡി.വൈ.എസ്.പി […]

കാസര്‍കോട്: ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സ്‌നേഹ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും മത നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകരും അടക്കം നൂറിലേറെ പേര്‍ സംബന്ധിച്ചു. മുഴുവന്‍ ജനങ്ങളേയും ഒത്തുചേര്‍ത്ത് പിടിച്ച് നാട്ടില്‍ സ്‌നേഹവും ഐക്യവും നന്മയും വിളയിക്കണമെന്ന് ഇഫ്താര്‍ വിരുന്ന് വിളിച്ചോതി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡി.വൈ.എസ്.പി പി.കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. തായലങ്ങാടി ചര്‍ച്ച് വികാരി ഫാദര്‍ ലൂയിസ് കൂട്ടീന സ്‌നേഹ സന്ദേശം കൈമാറി. ടൗണ്‍ സി.ഐ പി. അജിത് കുമാര്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it