ദിവാ കാസര്‍കോട് ഇഫ്താര്‍ സംഘടിപ്പിച്ചു

ഖത്തര്‍: കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ദിവാ കാസര്‍കോട് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മാമുറ ലയാന്‍ ഗാര്‍ഡന്‍ കോമ്പൗണ്ട് ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ജില്ലയിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഫഖ്‌റുദ്ദീന്‍ കൊല്ലം റമദാന്‍ സന്ദേശം നല്‍കി. റമദാനിന്റെ പുണ്യം കരസ്തമാക്കാന്‍ വിശ്വാസി സമൂഹം കൂടുതല്‍ അല്ലാഹുവിലേക്ക് അടുക്കണമെന്നും പലസ്തീന്‍ ജനതയെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തമെന്നും അദ്ദേഹം പറഞ്ഞു.ദിവാ കാസര്‍കോട് പ്രസിഡണ്ട് ഐ.സി.ബി.എഫ് സെക്രട്ടറിയുമായ മുഹമ്മദ് കുഞ്ഞി ടി.കെ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ദിവാ നടത്തി വരുന്ന […]

ഖത്തര്‍: കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ദിവാ കാസര്‍കോട് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മാമുറ ലയാന്‍ ഗാര്‍ഡന്‍ കോമ്പൗണ്ട് ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ജില്ലയിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഫഖ്‌റുദ്ദീന്‍ കൊല്ലം റമദാന്‍ സന്ദേശം നല്‍കി. റമദാനിന്റെ പുണ്യം കരസ്തമാക്കാന്‍ വിശ്വാസി സമൂഹം കൂടുതല്‍ അല്ലാഹുവിലേക്ക് അടുക്കണമെന്നും പലസ്തീന്‍ ജനതയെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തമെന്നും അദ്ദേഹം പറഞ്ഞു.
ദിവാ കാസര്‍കോട് പ്രസിഡണ്ട് ഐ.സി.ബി.എഫ് സെക്രട്ടറിയുമായ മുഹമ്മദ് കുഞ്ഞി ടി.കെ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ദിവാ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളെ കുറിച്ചും കായിക രംഗത്തെ ഇടപെടലുകളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഹഫീസുള്ള, റിസ്വാന്‍, ഷജീം, മുനൈസ്, റമീസ്, ഷമീറലി, സിയാദ് അലി, മനാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി മുഹമ്മദ് ഷംസീര്‍ നന്ദി പ്രകാശിപ്പിച്ചു.

Related Articles
Next Story
Share it