മൈത്രി സംഗമമായി ജനമൈത്രി പൊലീസിന്റെ ഇഫ്താര്‍

കാസര്‍കോട്: കാസര്‍കോട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മത സൗഹാര്‍ദ്ദത്തിന്റെ നേര്‍കാഴ്ചയായി. ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇഫ്താര്‍ സംഗമത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം 300ലേറെ പേര്‍ പങ്കെടുത്തു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് മുദരിസ് റഫീഖ് അസ്ഹാരി, സ്വാമി പ്രേമാനന്ദ ശിവഗിരി മഠം എന്നിവര്‍ പ്രഭാഷണം നടത്തി. സി.ഐ പി. അജിത്ത് കുമാര്‍, വി. വേണുഗോപാല്‍, […]

കാസര്‍കോട്: കാസര്‍കോട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മത സൗഹാര്‍ദ്ദത്തിന്റെ നേര്‍കാഴ്ചയായി. ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഇഫ്താര്‍ സംഗമത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം 300ലേറെ പേര്‍ പങ്കെടുത്തു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് മുദരിസ് റഫീഖ് അസ്ഹാരി, സ്വാമി പ്രേമാനന്ദ ശിവഗിരി മഠം എന്നിവര്‍ പ്രഭാഷണം നടത്തി. സി.ഐ പി. അജിത്ത് കുമാര്‍, വി. വേണുഗോപാല്‍, വാര്‍ഡ് കൗണ്‍സിലര്‍ വീണാ കുമാരി, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സദാശിവന്‍, എ.എസ്.ഐ രാമചന്ദ്രന്‍ എ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it