പഴയ പ്രതാപം വീണ്ടെടുത്ത് യു.എ.ഇയിലെ ഇഫ്താര്‍ സംഗമങ്ങള്‍
ദുബായ്: കോവിഡ് ഭീതിയാലും നിയന്ത്രണങ്ങളാലും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നടത്താനാവാത്ത ഇഫ്താര്‍ സംഗമങ്ങള്‍ വീണ്ടും സജീവമായതോടെ പ്രവാസികള്‍ക്കും പുത്തനുണര്‍വ്വ്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കെ.എം.സി.സി ഉള്‍പ്പെടെയുള്ള സംഘടനകളുടേയും വിവിധ സ്ഥാപനങ്ങളുടേയും നേതൃത്വത്തിലുള്ള ഇഫ്താര്‍ സംഗമങ്ങള്‍ കൂടിച്ചേരലിന്റെ പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോളയിലെ ട്വിന്‍ ടെന്റിലൊരുക്കിയ ഇഫ്താര്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി വനിതാ വിംഗ് കമ്മിറ്റിയിലെ കുടുംബിനികള്‍ തനിനാടന്‍ സദ്യയൊരുക്കി […]

ദുബായ്: കോവിഡ് ഭീതിയാലും നിയന്ത്രണങ്ങളാലും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നടത്താനാവാത്ത ഇഫ്താര്‍ സംഗമങ്ങള്‍ വീണ്ടും സജീവമായതോടെ പ്രവാസികള്‍ക്കും പുത്തനുണര്‍വ്വ്.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കെ.എം.സി.സി ഉള്‍പ്പെടെയുള്ള സംഘടനകളുടേയും വിവിധ സ്ഥാപനങ്ങളുടേയും നേതൃത്വത്തിലുള്ള ഇഫ്താര്‍ സംഗമങ്ങള്‍ കൂടിച്ചേരലിന്റെ പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോളയിലെ ട്വിന്‍ ടെന്റിലൊരുക്കിയ ഇഫ്താര്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി വനിതാ വിംഗ് കമ്മിറ്റിയിലെ കുടുംബിനികള്‍ തനിനാടന്‍ സദ്യയൊരുക്കി ഗ്രാന്റ് ഇഫ്താര്‍ ടെന്റിലെത്തിച്ചത് കാസര്‍കോടന്‍ ആതിഥേയത്വത്തിന്റെ സൗന്ദര്യമായി മാറി.
നൂറുകണക്കിന് ആളുകളാണ് ഷാര്‍ജയിലെ ടെന്റില്‍ നോമ്പുതുറക്കാന്‍ പ്രതിദിനം എത്തുന്നത്. ദുബായില്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹയും ദുബായ് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലും ചേര്‍ന്ന് നിര്‍വഹിച്ചു.
റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തി. ദുബായ് ദേരയിലെ കാസര്‍കോടന്‍ കൂട്ടായ്മകളുടെ നേതൃത്വത്തിലും ഇഫ്താര്‍ സംഗമങ്ങള്‍ നടന്നുവരുന്നു. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന നൈഫ് സൂക്ക് ഉള്‍പ്പടെയുള്ള ഏരിയകള്‍ ഇത്തവണ പഴയ പ്രതാപത്തില്‍ ഉണര്‍ന്നതോടെ കാസര്‍കോട്ടുകാരായ പ്രവാസികള്‍ വലിയ പ്രതീക്ഷയിലാണ്.
വിവിധ പ്രവാസി സംഘടനകളുടേയും സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ നാട്ടില്‍ നടത്തിവരുന്ന ജീവകാരുണ്യ, സാന്ത്വന പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്.