അമേരിക്കയില്‍ മലയാളി സംഘടനകളുടെ ഇഫ്താര്‍ സംഗമം

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ മലയാളി മുസ്ലിംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ)യുടേയും നന്മയുടേയും നേതൃത്വത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് വേറിട്ട അനുഭവമായി.350 ഓളം മുസ്ലിം കുടുംബങ്ങളും 150ല്‍ പരം അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സേവന സംഘടന നേതാക്കളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ബ്ലോഗര്‍മാരും പങ്കെടുത്തു. അനാന്‍ വദൂദ എന്ന കൊച്ചു കുട്ടിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ ഡോ. സമദ് പോണേരി സ്വാഗതം പറഞ്ഞു. പ്രളയ സമയത്ത് നന്മ […]

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ മലയാളി മുസ്ലിംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ)യുടേയും നന്മയുടേയും നേതൃത്വത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് വേറിട്ട അനുഭവമായി.
350 ഓളം മുസ്ലിം കുടുംബങ്ങളും 150ല്‍ പരം അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സേവന സംഘടന നേതാക്കളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ബ്ലോഗര്‍മാരും പങ്കെടുത്തു. അനാന്‍ വദൂദ എന്ന കൊച്ചു കുട്ടിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ ഡോ. സമദ് പോണേരി സ്വാഗതം പറഞ്ഞു. പ്രളയ സമയത്ത് നന്മ കേരളത്തിന് നല്‍കിയ സേവനങ്ങള്‍ വിശദീകരിച്ചു. ജെ. മാത്യൂസ്, ഡോ. ഉണ്ണി മൂപ്പന്‍, അനിയന്‍ ജോര്‍ജ്, കൃഷ്ണ കിഷോര്‍, യു.എ നസീര്‍ സംസാരിച്ചു.
പാനല്‍ ചര്‍ച്ച ഡോ. അന്‍സാര്‍ കാസിം നിയന്ത്രിച്ചു. വിജേഷ് കാരാട്ട്, സജീവ് കുമാര്‍, ജോസ് കാടാപുറം, ഡോ. പി.എം അബ്ദുല്‍ മുനീര്‍, ഷീല ശ്രീകുമാര്‍, ഡോ. സാബിറ അസീസ്, റവ. തോമസ് കെ. തോമസ്, ജിബി തോമസ്, ബോബി ലാല്‍ പങ്കെടുത്തു. അസീസ് ആര്‍.വി റമദാന്‍ സന്ദേശം പങ്കുവെച്ചു. ഫിറോസ് കോട്ട നന്ദി പറഞ്ഞു. ജോര്‍ജ് ജോസഫ്, മധു കൊട്ടാരക്കര, ഡോ. അബ്ദുല്‍ അസീസ്, ജയിംസ് മാത്യു, എരഞ്ഞിക്കല്‍ ഹനീഫ്, ദിലീപ് വര്‍ഗീസ് മുഖ്യാഥിതികളായി. ഡോ. സമദ് പോണേരി, സാജിദ് കരീം, ഫിറോസ് കോട്ട, ഡോ. അബ്ദുല്‍ മുനീര്‍, ഖുര്‍ഷിദ് ബഷീര്‍ എന്നിവരായിരുന്നു മുഖ്യ സംഘടകര്‍. അജാസ് നെടുവഞ്ചേരി, അസ്ലം ഹമീദ്, ഡോ. അന്‍സാര്‍ കാസിം, ഇഷ സാജിദ്, അലീന ജബ്ബാര്‍, നാജിയ അസീസ് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Related Articles
Next Story
Share it