സൗഹാര്‍ദ്ദം വിളിച്ചോതി കണ്ണിക്കുളങ്ങര തറവാട്ടിലെ ഇഫ്താര്‍ സംഗമം
ഉദുമ: 28 മുതല്‍ 31 വരെ വയനാട്ടുകുലവന്‍ തെയ്യംകെട്ട് നടക്കുന്ന ഉദുമ കണ്ണിക്കുളങ്ങര തറവാട്ടില്‍ ഇന്നലെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സാഹോദര്യവും മതമൈത്രിയും വിളിച്ചോതുന്നതായി. ഉദുമ ടൗണ്‍ ജുമാ മസ്ജിദ്, ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, പാക്യാര മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, ഉദുമ ടൗണ്‍ ഖുബ മസ്ജിദ് തുടങ്ങിയവയുടെ ഭാരവാഹികള്‍, പരിസരവാസികള്‍, ഉദുമ ടൗണിലെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഇഫ്താര്‍ മീറ്റ് ഉദുമയുടെ മാനവ ഐക്യത്തിന്റെ സന്ദേശം വിളിച്ചോതുന്നതായി. ഒരു മേശക്ക് ചുറ്റുമിരുന്ന് നോമ്പ് തുറന്ന […]

ഉദുമ: 28 മുതല്‍ 31 വരെ വയനാട്ടുകുലവന്‍ തെയ്യംകെട്ട് നടക്കുന്ന ഉദുമ കണ്ണിക്കുളങ്ങര തറവാട്ടില്‍ ഇന്നലെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സാഹോദര്യവും മതമൈത്രിയും വിളിച്ചോതുന്നതായി. ഉദുമ ടൗണ്‍ ജുമാ മസ്ജിദ്, ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, പാക്യാര മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, ഉദുമ ടൗണ്‍ ഖുബ മസ്ജിദ് തുടങ്ങിയവയുടെ ഭാരവാഹികള്‍, പരിസരവാസികള്‍, ഉദുമ ടൗണിലെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഇഫ്താര്‍ മീറ്റ് ഉദുമയുടെ മാനവ ഐക്യത്തിന്റെ സന്ദേശം വിളിച്ചോതുന്നതായി. ഒരു മേശക്ക് ചുറ്റുമിരുന്ന് നോമ്പ് തുറന്ന ശേഷം പരസ്പരം ഹസ്തദാനം നല്‍കിയാണ് എല്ലാവരും പിരിഞ്ഞുപോയത്. ഇഫ്താര്‍ സംഗമം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം പ്രസിഡണ്ട് അഡ്വ. കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ സ്വാഗതം പറഞ്ഞു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി, പളളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത കൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ ശ്രീധരന്‍, ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി.ആര്‍ വിദ്യാസാഗര്‍, ഹക്കീം കുന്നില്‍, കെ.ഇ.എ ബക്കര്‍, കെ. ശിവരാമന്‍ മേസ്ത്രി, മുഹമ്മദ് കുഞ്ഞി പൂച്ചക്കാട്, കെ.എ മുഹമ്മദലി, ഇ.കെ അബ്ദുല്‍ ലത്തീഫ്, യൂസഫ് റൊമാന്‍സ്, അബ്ദുല്‍ റഹ്മാന്‍ സഫര്‍, പി.എം മുഹമ്മദ് കുഞ്ഞി, ബഷീര്‍ പാക്യാര, ജി. ജാഫര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.