സ്‌നേഹ സംഗമമായി ഇഫ്താര്‍ വിരുന്നുകള്‍
നെല്ലിക്കുന്ന്: ഗോള്‍ഡന്‍ ഹില്‍ ബങ്കരക്കുന്നിന്റെ കൂട്ടായ്മയില്‍ ബി.എം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹസംഗമമായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, നഗരസഭ അംഗം അബ്ദുല്‍ റഹ്മാന്‍ ചക്കര, നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡണ്ട് എന്‍.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, സെക്രട്ടറി ഹനീഫ നെല്ലിക്കുന്ന്, ബി.എം അഷ്‌റഫ്, ടി.എ മഹമൂദ് ഹാജി, അബ്ദു തൈവളപ്പ്, കുഞ്ഞാമു നെല്ലിക്കുന്ന്, കബീര്‍ നവരത്‌ന, അബ്ബാസ് ഖാസി, കുഞ്ഞാമു തൈവളപ്പ്, സമീര്‍ ബല്‍ക്കാട്, […]

നെല്ലിക്കുന്ന്: ഗോള്‍ഡന്‍ ഹില്‍ ബങ്കരക്കുന്നിന്റെ കൂട്ടായ്മയില്‍ ബി.എം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹസംഗമമായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, നഗരസഭ അംഗം അബ്ദുല്‍ റഹ്മാന്‍ ചക്കര, നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡണ്ട് എന്‍.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, സെക്രട്ടറി ഹനീഫ നെല്ലിക്കുന്ന്, ബി.എം അഷ്‌റഫ്, ടി.എ മഹമൂദ് ഹാജി, അബ്ദു തൈവളപ്പ്, കുഞ്ഞാമു നെല്ലിക്കുന്ന്, കബീര്‍ നവരത്‌ന, അബ്ബാസ് ഖാസി, കുഞ്ഞാമു തൈവളപ്പ്, സമീര്‍ ബല്‍ക്കാട്, ഹനീഫ മാഷ്, അബ്ദു തൈവളപ്പ്, അനസ്‌കേളുവളപ്പ്, ഖമറുദിന്‍ തായല്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ളവര്‍ പങ്കെടുത്തു. ഇസ്ഹാക്ക്, ബാസിത്, ഷബീബ്, ഇജാസ്, സുനൈഫ്, ഇനാസ്, ഫജര്‍, ഫവാസ് നേതൃത്വം നല്‍കി.
തുരുത്തി: തുരുത്തി ഐലാന്റ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഫ്രണ്ട്‌സ് തുരുത്തി കൂട്ടായ്മയും സംയുക്തമായി അഞ്ചാമത് സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. നാടിന്റെ ഐക്യവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കുന്ന സംഗമമായി സമൂഹ നോമ്പ് തുറ. വിവിധ ക്ലബ് പ്രതിനിധികളും മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ പരിപാടിയില്‍ നൂറു കണക്കിന് ആളുകള്‍ സംബന്ധിച്ചു.
മുക്കൂട് : മുക്കൂട് ഗവ.എല്‍.പി സ്‌കൂളിന്റെ 66-ാം വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും സമൂഹ നോമ്പ് തുറയും ജനകീയ ആഘോഷമായി മാറി. ഇഫ്താറിലേക്കുള്ള വിഭവങ്ങളായ സമൂസയും അട്ടിപ്പത്തിരിയും, ഈന്തപ്പഴവും വത്തക്കയും ഉള്‍പ്പെടെ വിവിധതരം അപ്പങ്ങളും പഴങ്ങളും രക്ഷിതാക്കളുംപൂര്‍വ്വവിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളും സംഭാവന ചെയ്തു. നോമ്പുതുറയ്ക്കുള്ള പാനീയങ്ങള്‍ സ്‌കൂളില്‍ തന്നെ ഒരുക്കി. സംഘാടക സമിതി ചെയര്‍മാന്‍ എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇഫ്താര്‍ സംഗമം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഗസ്സാലി മസ്ജിദ് ചീഫ് ഇമാം ശിഹാബ് സഖാഫി റമദാന്‍ സന്ദേശം നല്‍കി. രാവണേശ്വരം മുളവന്നൂര്‍ ഭഗവതി ക്ഷേത്രം സ്ഥാനികന്‍ ദാമോദരന്‍ വെളിച്ചപ്പാട് മുഖ്യ പ്രഭാഷണം നടത്തി. കെ.രാജേന്ദ്രന്‍, ഗംഗാധരന്‍ പള്ളിക്കാപ്പില്‍, ബഷീര്‍ കല്ലിങ്കാല്‍, ഹമീദ് മുക്കൂട്, രാജേഷ് പി.വി, ആബിദ് മുക്കൂട്, ജംഷീദ് കുന്നുമ്മല്‍, ഒയോളം നാരായണ്‍ മാഷ്, മുന്‍ പ്രധാനാധ്യാപകന്‍ ടി.സി ദാമോദരന്‍ മാഷ്, എം.ജി പുഷ്പ, ഹാജിറ സലാം, സി.കെ ഇര്‍ഷാദ്, കളരിക്കല്‍ ക്ഷേത്ര സ്ഥാനികരായ കുഞ്ഞിരാമന്‍ കൂട്ടായിക്കര്‍ , കുട്ട്യന്‍ കൂട്ടായിക്കര്‍, ഭാരവാഹികളായ സി ശശി, ആര്‍ സുരേഷ്, ഓട്രക്കല്‍ അന്തുമായി, യൂസഫ് തായല്‍, ഗഫൂര്‍ കാരയില്‍, കാരയില്‍ മൊയ്ദു ഹാജി, ഉബൈദ് രാവണേശ്വരം, ഷാഫി മാളികയില്‍, എം കൃഷ്ണന്‍ സംസാരിച്ചു. റിയാസ് അമലടുക്കം സ്വാഗതവും എം മൂസാന്‍ നന്ദിയും പറഞ്ഞു.