രാജ്യന്തര ചലചിത്ര മേളയ്ക്ക് ബുധനാഴ്ച തലസ്ഥാന നഗരിയില്‍ തിരിതെളിയും; ഇത്തവണ നാല് ജില്ലകളില്‍
തിരുവനന്തപുരം: രാജ്യന്തര ചലചിത്ര മേളയ്ക്ക് ബുധനാഴ്ച തലസ്ഥാന നഗരിയില്‍ തിരിതെളിയും. നാല് ജില്ലകളിലായി നടക്കുന്ന മേള വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥിയാകും. എം എല്‍ എ മാരായ വി. കെ. പ്രശാന്ത്, എം. മുകേഷ്, ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാന്‍ ടി. കെ. രാജീവ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാല് […]

തിരുവനന്തപുരം: രാജ്യന്തര ചലചിത്ര മേളയ്ക്ക് ബുധനാഴ്ച തലസ്ഥാന നഗരിയില്‍ തിരിതെളിയും. നാല് ജില്ലകളിലായി നടക്കുന്ന മേള വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥിയാകും. എം എല്‍ എ മാരായ വി. കെ. പ്രശാന്ത്, എം. മുകേഷ്, ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാന്‍ ടി. കെ. രാജീവ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാല് ജില്ലകളിലായാണ് 25-ാമത് രാജ്യാന്തര ചലച്ചിത്രമേള അരങ്ങേറുന്നത്. മേളയ്ക്ക് സാധാരണയുണ്ടാകുന്ന തിരക്കൊഴിവാക്കാനാണിത്. തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും കൊച്ചിയില്‍ 17 മുതല്‍ 21 വരെയും 23 മുതല്‍ 27 വരെ തലശ്ശേരിയിലും മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചുവരെ പാലക്കാടുമായാണ് മേള അരങ്ങേറുക.
കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും മേള നടക്കുക. മേളയില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തലസ്ഥാനത്ത് വിവിധ തീയേറ്ററുകളിലായി 2,164 സീറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇത്തവണ വിദേശീയരായ അതിഥികള്‍ നേരിട്ട് പരിപാടിയില്‍ പങ്കെടുക്കില്ല. പകരം പ്രമുഖര്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ പ്രഭാഷണങ്ങളും സംവാദങ്ങളും സംഘടിപ്പിക്കുകയാണ് ചെയ്യുക.