ലക്ഷ്യബോധമുണ്ടെങ്കില്‍ ഉന്നതവിജയം<br>ഉറപ്പ്-അഷ്‌റഫ് എം.എല്‍.എ

മൊഗ്രാല്‍: വ്യക്തമായ ലക്ഷ്യബോധത്തോടെ കഠിനപ്രയത്‌നം നടത്തിയാല്‍ ഉന്നത തസ്തികകളില്‍ എത്തിച്ചേരുക എന്നത് അസാധ്യമായ കാര്യമല്ലെന്ന് എ.കെ.എം അഷ്റഫ്എം.എല്‍.എ പറഞ്ഞു.എസ്.എസ്.എല്‍.സി, പ്ലസ്-ടു പരീക്ഷകളില്‍ മൊഗ്രാല്‍ പ്രദേശത്ത് നിന്ന് മികച്ച വിജയം കൈവരിച്ച പ്രതിഭകളെ അനുമോദിക്കാന്‍ മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയവേദി പ്രസിഡണ്ട് എ. എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി രഘുനാഥന്‍, വ്യവസായി അബ്ദുല്ലകുഞ്ഞി സ്പിക് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജന.സെക്രട്ടറി ടി.കെ ജാഫര്‍ സ്വാഗതം പറഞ്ഞു. വിവിധ […]

മൊഗ്രാല്‍: വ്യക്തമായ ലക്ഷ്യബോധത്തോടെ കഠിനപ്രയത്‌നം നടത്തിയാല്‍ ഉന്നത തസ്തികകളില്‍ എത്തിച്ചേരുക എന്നത് അസാധ്യമായ കാര്യമല്ലെന്ന് എ.കെ.എം അഷ്റഫ്എം.എല്‍.എ പറഞ്ഞു.
എസ്.എസ്.എല്‍.സി, പ്ലസ്-ടു പരീക്ഷകളില്‍ മൊഗ്രാല്‍ പ്രദേശത്ത് നിന്ന് മികച്ച വിജയം കൈവരിച്ച പ്രതിഭകളെ അനുമോദിക്കാന്‍ മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയവേദി പ്രസിഡണ്ട് എ. എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി രഘുനാഥന്‍, വ്യവസായി അബ്ദുല്ലകുഞ്ഞി സ്പിക് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജന.സെക്രട്ടറി ടി.കെ ജാഫര്‍ സ്വാഗതം പറഞ്ഞു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് എം.എല്‍.എ ഉപഹാരം വിതരണം ചെയ്തു.
പി. മുഹമ്മദ് നിസാര്‍, സയ്യിദ് ഹാദി തങ്ങള്‍, മാഹിന്‍ മാസ്റ്റര്‍, സെഡ് എ മൊഗ്രാല്‍, ടി.എം ഷുഹൈബ്,കെ.എം മുഹമ്മദ്,പി. എ ആസിഫ്, എം. എം റഹ്മാന്‍, റിയാസ് മൊഗ്രാല്‍, എം.വിജയകുമാര്‍ പ്രസംഗിച്ചു. ട്രഷറര്‍ മുഹമ്മദ് സ്മാര്‍ട്ട് നന്ദി പറഞ്ഞു.

Related Articles
Next Story
Share it