മെഡിക്കല്‍ കോളേജില്ലെങ്കില്‍ കേന്ദ്ര സര്‍വകലാശാലക്ക് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കണം-സി.പി.ഐ

കാഞ്ഞങ്ങാട്: കേന്ദ്രസര്‍വകലാശാലയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നില്ലെങ്കില്‍ ഇതിനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ആരോഗ്യ രംഗത്ത് ഏറെ പിന്നിലും പ്രയാസത്തിലുമാണ്. ഇത് പരിഹരിക്കാന്‍ സര്‍ക്കാരിലും മണ്ഡലം എം.എ ല്‍.എ യിലും പാര്‍ട്ടി കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബാബു പറഞ്ഞു. കേന്ദ്ര സര്‍വകലാശാലയില്‍ മെഡിക്കല്‍ കോളേജ് അവശ്യഘടകമാണ്. എന്നാല്‍ ജില്ലയില്‍ മാത്രം അനുവദിക്കാതിരിക്കുന്നത് […]

കാഞ്ഞങ്ങാട്: കേന്ദ്രസര്‍വകലാശാലയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നില്ലെങ്കില്‍ ഇതിനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ആരോഗ്യ രംഗത്ത് ഏറെ പിന്നിലും പ്രയാസത്തിലുമാണ്. ഇത് പരിഹരിക്കാന്‍ സര്‍ക്കാരിലും മണ്ഡലം എം.എ ല്‍.എ യിലും പാര്‍ട്ടി കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബാബു പറഞ്ഞു. കേന്ദ്ര സര്‍വകലാശാലയില്‍ മെഡിക്കല്‍ കോളേജ് അവശ്യഘടകമാണ്. എന്നാല്‍ ജില്ലയില്‍ മാത്രം അനുവദിക്കാതിരിക്കുന്നത് നീതികേടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോളേജിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തുമെന്നും ആവശ്യമെങ്കില്‍ സി. പി.ഐ സമര രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണ കക്ഷിയെന്ന നിലയില്‍ സമരത്തിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സി.പി.ഐ സ്ഥിരമായി മത്സരിച്ചിരുന്ന മഞ്ചേശ്വരം മണ്ഡലം സി.പി.എം മത്സരിക്കുന്ന സാഹചര്യത്തില്‍ മണ്ഡലം തിരിച്ച് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് സംസ്ഥാന തല ധാരണപ്രകാരമാണ് സീറ്റുകള്‍ മാറിയിട്ടുള്ളതെന്നും അതിനാല്‍ തിരിച്ചു ചോദിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ് ഫോറം പ്രസിഡണ്ട് പി.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് മാരൂര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി സി. കെ ബാബുരാജ്, ജില്ലാ കമ്മിറ്റിയംഗം എന്‍. ബാലകൃഷ്ണന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it