കേരളത്തിലും കോണ്‍ഗ്രസ് തോറ്റാല്‍ അടുത്ത വഴി ബിജെപി തന്നെ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം

തിരുവനന്തപുരം: കേരളത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോയേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍. കേരളത്തിലും കോണ്‍ഗ്രസ് തോറ്റാല്‍ അടുത്ത വഴി ബിജെപി തന്നെയെന്ന് കെ സുധാകരന്‍ സമ്മതിച്ചു. സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം ബിജെപിയിലേക്ക് പോകുമെന്ന് അദ്ദേഹം സമ്മതിച്ചു. അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും ഇന്നലെ അക്കാര്യം കോണ്‍ഗ്രസ് എംപിയും പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവുമായ രാഹുല്‍ […]

തിരുവനന്തപുരം: കേരളത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോയേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍. കേരളത്തിലും കോണ്‍ഗ്രസ് തോറ്റാല്‍ അടുത്ത വഴി ബിജെപി തന്നെയെന്ന് കെ സുധാകരന്‍ സമ്മതിച്ചു. സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം ബിജെപിയിലേക്ക് പോകുമെന്ന് അദ്ദേഹം സമ്മതിച്ചു.

അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും ഇന്നലെ അക്കാര്യം കോണ്‍ഗ്രസ് എംപിയും പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവുമായ രാഹുല്‍ ഗാന്ധി പറഞ്ഞതാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. താനും രാഹുല്‍ ഗാന്ധിയും പറയുന്നത് ഒരേ കാര്യമാണ്. അഖിലേന്ത്യാ തലത്തില്‍ ബിജെപി വളര്‍ന്നെങ്കില്‍ ആ പാര്‍ട്ടിയിലേക്ക് പോയിരിക്കുന്നത് ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുമുള്ള ആളുകളാണ്. അദ്ദേഹം പറഞ്ഞു. 'കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാവുകയാണെങ്കില്‍ പിന്നീട് അവരുടെ മുന്നിലുള്ള ഏക സാധ്യത ബിജെപി ആണോ' എന്ന ചോദ്യത്തിന് 'അതെ' എന്നായിരുന്നു സുധാകരന്റെ മറുപടി.

Related Articles
Next Story
Share it