മത്സരിക്കുന്നുവെങ്കില്‍ കാസര്‍കോടോ കണ്ണൂരോ വേണം; താല്‍പര്യം കാസര്‍കോടിനോട്; മറ്റൊരു സീറ്റിലും മത്സരിക്കില്ലെന്ന് കെ എം ഷാജി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റിന്റെ കാര്യത്തില്‍ ഡിമാന്‍ഡ് അറിയിച്ച് മുസ്ലിം ലീഗ് നേതാവും അഴിക്കോട് എംഎല്‍എയുമായ കെ എം ഷാജി. മത്സരിക്കണമെങ്കില്‍ കാസര്‍കോടോ കണ്ണൂരോ തന്നെ നല്‍കണമെന്നാണ് ഷാജിയുടെ ആവശ്യം. കാസര്‍കോട്ട് മത്സരിക്കാനാണ് താല്‍പര്യമെന്നും ഷാജി മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു. അഴിക്കോട്ട് നിന്ന് മത്സരിക്കാനില്ല. കാസര്‍കോടോ കണ്ണൂരോ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അഴിക്കോട് സീറ്റും കണ്ണൂര്‍ സീറ്റും വെച്ചു മാറുന്ന കാര്യവും ആലോചിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റിന്റെ കാര്യത്തില്‍ ഡിമാന്‍ഡ് അറിയിച്ച് മുസ്ലിം ലീഗ് നേതാവും അഴിക്കോട് എംഎല്‍എയുമായ കെ എം ഷാജി. മത്സരിക്കണമെങ്കില്‍ കാസര്‍കോടോ കണ്ണൂരോ തന്നെ നല്‍കണമെന്നാണ് ഷാജിയുടെ ആവശ്യം. കാസര്‍കോട്ട് മത്സരിക്കാനാണ് താല്‍പര്യമെന്നും ഷാജി മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു.

അഴിക്കോട്ട് നിന്ന് മത്സരിക്കാനില്ല. കാസര്‍കോടോ കണ്ണൂരോ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അഴിക്കോട് സീറ്റും കണ്ണൂര്‍ സീറ്റും വെച്ചു മാറുന്ന കാര്യവും ആലോചിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles
Next Story
Share it