മൂന്ന് ഫോര്‍മാറ്റിലും മികവ് തെളിയിച്ച താരം ടീമിലുണ്ടാകുമ്പോള്‍ എന്തിനാണ് ആലോചിക്കുന്നത്? അടുത്ത ടെസ്റ്റ് ക്യാപ്റ്റന്‍ ആരാകണമെന്നതിനെ കുറിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍
മുംബൈ: പരിമിത ഏവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍സി പൂര്‍ണമായും നഷ്ടപ്പെട്ടതിന് പിന്നാലെ അപ്രതീക്ഷിതമായി ടെസ്റ്റ് നായകത്വം കൂടി വിരാട് കോഹ്ലി ഒഴിഞ്ഞതോടെ ഉയര്‍ന്നുവരുന്ന ചോദ്യമാണ് ആരാകും അടുത്ത ടെസ്റ്റ് ക്യാപ്റ്റന്‍ എന്നാണ്. നിലവില്‍ വൈറ്റ് ബോള്‍ ക്യാപ്റ്റനും സീനിയര്‍ താരവുമായ രോഹിത് ശര്‍മയുടെ പേരാണ് ഉയര്‍ന്നുവരുന്നതെങ്കിലും ഇതിനെ എതിര്‍ക്കുന്നവരുമുണ്ട്. വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിതിന് തന്നെയാണ് കൂടുതല്‍ സാധ്യതയെങ്കിലും താരത്തിന്റെ പ്രായവും ഫിറ്റ്‌നെസുമാണ് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ ടെസ്റ്റ് നായകനാക്കണമെന്നാണ് മുന്‍താരം […]

മുംബൈ: പരിമിത ഏവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍സി പൂര്‍ണമായും നഷ്ടപ്പെട്ടതിന് പിന്നാലെ അപ്രതീക്ഷിതമായി ടെസ്റ്റ് നായകത്വം കൂടി വിരാട് കോഹ്ലി ഒഴിഞ്ഞതോടെ ഉയര്‍ന്നുവരുന്ന ചോദ്യമാണ് ആരാകും അടുത്ത ടെസ്റ്റ് ക്യാപ്റ്റന്‍ എന്നാണ്. നിലവില്‍ വൈറ്റ് ബോള്‍ ക്യാപ്റ്റനും സീനിയര്‍ താരവുമായ രോഹിത് ശര്‍മയുടെ പേരാണ് ഉയര്‍ന്നുവരുന്നതെങ്കിലും ഇതിനെ എതിര്‍ക്കുന്നവരുമുണ്ട്. വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിതിന് തന്നെയാണ് കൂടുതല്‍ സാധ്യതയെങ്കിലും താരത്തിന്റെ പ്രായവും ഫിറ്റ്‌നെസുമാണ് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ ടെസ്റ്റ് നായകനാക്കണമെന്നാണ് മുന്‍താരം സുനില്‍ ഗവാസ്‌കര്‍ ആവശ്യപ്പെടുന്നത്. ദീര്‍ഘകാല നായകന്‍ എന്ന നിലയില്‍ റിഷഭ് മികച്ച ഓപ്ഷന്‍ ആണെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. യുവരാജ് സിംഗും ഇത് ശരിവെക്കുന്നു. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റ് ക്യാപ്റ്റന്‍സിയെ കുറിച്ച് പ്രതികരിക്കുകയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ മുഹമ്മദ് അസ്ഹറുദ്ദീന്‍. രോഹിത് ശര്‍മ തന്നെ ടെസ്റ്റ് ക്യാപ്റ്റനാകണമെന്നാണ് അസ്ഹറുദ്ദീന്റെ അഭിപ്രായം.
മൂന്ന് ഫോര്‍മാറ്റിലും മികവ് തെളിയിച്ച താരം ടീമിലുണ്ടാകുമ്പോള്‍ എന്തിനാണ് കൂടുതല്‍ ആലോചിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ടെസ്റ്റ് നായകനാക്കുന്നതില്‍ പ്രശ്നമൊന്നുമില്ല. ക്രിക്കറ്റിന്റെ എല്ലാഫോര്‍മാറ്റും നോക്കുകയാണെങ്കില്‍ മികച്ച ബാറ്ററാണ് രോഹിത്. പിന്നെ അദ്ദേഹത്തെ നായകനാക്കുന്നതില്‍ എന്താണ് എതിര്‍പ്പ്. അസ്ഹര്‍ ചോദിക്കുന്നു.
'5-6 വര്‍ഷം മുന്നില്‍ കാണുന്നത് ഒരു നീണ്ട സമയമാണെന്നാണ് എനിക്ക് തോന്നുന്നത്. അതിന് കാത്തിരിക്കണം, പക്ഷേ വേഗത്തിലുള്ള റിസള്‍ട്ടും ഉണ്ടാവേണ്ടതുണ്ട്. അനുഭവപരിചയമില്ലാത്ത ഒരു കളിക്കാരനെ മുന്നില്‍ നിര്‍ത്തിയാല്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും'- അസ്ഹര്‍ പറഞ്ഞു. ദീര്‍ഘകാലത്തേക്കുള്ള നായകനെയാണ് ഇന്ത്യ നോക്കുന്നത് എന്ന പരാമര്‍ശത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.