പാര്‍ലമെന്റിലെത്തിയാല്‍ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാന്‍ വേണ്ടി പൊരുതും-എം.വി ബാലകൃഷ്ണന്‍
കാസര്‍കോട്: എല്‍.ഡി.എഫ് പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായി കാസര്‍കോട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി. ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാന്‍ പാര്‍ലമെന്റില്‍ എല്‍.ഡി.എഫ് അല്ലാതെ മറ്റൊരുകക്ഷി പോയിട്ട് പ്രയോജനമില്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുകയാണ്. താന്‍ പാര്‍ലമെന്റിലെത്തിയാല്‍ മതേതരത്വവും രാജ്യത്തിന്റെ ബഹുസ്വരതയും സംരക്ഷിക്കാന്‍ വേണ്ടി പൊരുതും. പൗരത്വഭേദഗതി നിയമത്തില്‍ അന്നും ഇന്നും ഒരേ നിലപാടാണ് പാര്‍ട്ടിക്കുള്ളത്. തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടല്ല പ്രതിഷേധിക്കുന്നത്. പൗരത്വ ഭേദഗതിനിയമം അവതരിപ്പിച്ചത് […]

കാസര്‍കോട്: എല്‍.ഡി.എഫ് പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായി കാസര്‍കോട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി. ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാന്‍ പാര്‍ലമെന്റില്‍ എല്‍.ഡി.എഫ് അല്ലാതെ മറ്റൊരുകക്ഷി പോയിട്ട് പ്രയോജനമില്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുകയാണ്. താന്‍ പാര്‍ലമെന്റിലെത്തിയാല്‍ മതേതരത്വവും രാജ്യത്തിന്റെ ബഹുസ്വരതയും സംരക്ഷിക്കാന്‍ വേണ്ടി പൊരുതും. പൗരത്വഭേദഗതി നിയമത്തില്‍ അന്നും ഇന്നും ഒരേ നിലപാടാണ് പാര്‍ട്ടിക്കുള്ളത്. തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടല്ല പ്രതിഷേധിക്കുന്നത്. പൗരത്വ ഭേദഗതിനിയമം അവതരിപ്പിച്ചത് മുതല്‍ ഇടതുപക്ഷം എതിര്‍ത്തതാണ്. സംസ്ഥാനത്ത് നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രതിപക്ഷം അതിനൊപ്പം നില്‍ക്കുന്നില്ല. ആ നിസ്സംഗതയാണ് രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. നിയമം നടപ്പായാല്‍ ആദ്യം ലക്ഷ്യംവെക്കുന്നത് മുസ്ലിം വിഭാഗത്തെയാണ്. പിന്നെ, ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ബാധിക്കും-എം.വി. ബാലകൃഷ്ണന്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തിന് മുമ്പ് മൂന്നരപ്പതിറ്റാണ്ട് കാലം ഇടതുപക്ഷത്തെ വിജയിപ്പിച്ച മണ്ഡലമാണ് കാസര്‍കോട്. ഒരു തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ അതത് കാലത്തുയര്‍ന്നുവരുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ജനങ്ങളെ സ്വാധീനിക്കും. രാഹുല്‍ഗാന്ധി വയനാട് മത്സരിച്ചത്, അദ്ദേഹം അടുത്ത പ്രധാനമന്ത്രി ആകുമെന്ന പ്രചരണം, ശബരിമല വിഷയം, കല്ല്യോട്ട് സംഭവം ഇതെല്ലാമാണ് കഴിഞ്ഞ തവണ ഭൂരിപക്ഷം കുറയാന്‍ കാരണമായത്. എന്നാലിന്ന് ജനങ്ങള്‍ വസ്തുതകള്‍ തിരിച്ചറിഞ്ഞു. മണ്ഡലം എല്‍.ഡി.എഫിന് നഷ്ടപ്പെട്ടതിലെ വേദന അവരിന്ന് അനുഭവിക്കുകയാണ്. എന്തെല്ലാം കളി കളിച്ചാലും കാസര്‍കോട് ലോക്സഭാ മണ്ഡലം ഇത്തവണ എല്‍.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.