'സുധാകരന്റെ ജീവന്‍ സി.പി.എമ്മിന്റെ ദാനം'; ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസംഗം വിവാദമായി

ഇടുക്കി: കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്റെ ജീവന്‍ തങ്ങളുടെ ദാനമാണെന്ന സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ പ്രസംഗം വിവാദമായി. ഇതിനിടെ പ്രസംഗത്തെ ന്യായീകരിച്ച് വര്‍ഗീസ് രംഗത്തുവന്നു. സുധാകരന് സി.പി.എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണതെന്നുമുള്ള പരാമര്‍ശം പ്രകോപനമല്ലെന്നും സുധാകരനുള്ള മറുപടി മാത്രമാണെന്നുമാണ് സി.വി വര്‍ഗീസിന്റെ വിശദീകരണം. ധീരജ് കേസിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ നിരപരാധികളാണെന്നും ധീരജ് മരണം ഇരന്നുവാങ്ങിയതാണെന്നും സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. പ്രതികളെ […]

ഇടുക്കി: കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്റെ ജീവന്‍ തങ്ങളുടെ ദാനമാണെന്ന സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ പ്രസംഗം വിവാദമായി. ഇതിനിടെ പ്രസംഗത്തെ ന്യായീകരിച്ച് വര്‍ഗീസ് രംഗത്തുവന്നു. സുധാകരന് സി.പി.എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണതെന്നുമുള്ള പരാമര്‍ശം പ്രകോപനമല്ലെന്നും സുധാകരനുള്ള മറുപടി മാത്രമാണെന്നുമാണ് സി.വി വര്‍ഗീസിന്റെ വിശദീകരണം. ധീരജ് കേസിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ നിരപരാധികളാണെന്നും ധീരജ് മരണം ഇരന്നുവാങ്ങിയതാണെന്നും സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. പ്രതികളെ ജയിലില്‍ നിന്നിറക്കി ഇടുക്കിയിലൂടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍ ഇടുക്കിയില്‍ വന്ന് പറഞ്ഞതിനുള്ള മറുപടിയാണ് താന്‍ പറഞ്ഞതെന്ന് അത്തരം പരമാര്‍ശം നടത്തേണ്ടിയിരുന്നോ എന്ന് സുധാകരനാണ് പറയേണ്ടതെന്നും വര്‍ഗീസ് വ്യക്തമാക്കി. സന്ദര്‍ഭത്തിന് അനുസരിച്ചുള്ള ഒരു മറുപടിയാണ് താന്‍ നല്‍കിയതെന്നും ഏറ്റവും മാന്യമായി സത്യം പറഞ്ഞതായി ഇതിനെ കാണാമെന്നും വര്‍ഗീസ് വിശദീകരിച്ചു.
കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.എം ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തിലാണ്‌സി.വി വര്‍ഗീസ്, സുധാകരന്റെ ജീവന്‍ സി.പി.എമ്മിന്റെ ദാനമാണെന്ന് പറഞ്ഞ് വിവാദത്തിലായത്.

Related Articles
Next Story
Share it