കുട്ടികളിലെ വൈകല്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള<br>ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുമ്പഡാജെ: കോട്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്റെയും കുമ്പഡാജെ പഞ്ചായത്തിന്റെയും കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോട്ടയം ബി. സി.എം കോളേജിന്റെയും കോഴിക്കോട് ലിസ്സ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുംബഡാജെ പഞ്ചായത്ത് ഹാളില്‍ ആശാവര്‍ക്കര്‍മാര്‍ക്കും വാര്‍ഡ് മെമ്പര്‍മാര്‍ക്കും കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനായുള്ള ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസളിഗെ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്റ്റ അധ്യക്ഷതത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സയ്ദ് ഹമീദ് ഷുഹൈബ്, മെമ്പര്‍മാരായ അബ്ദുല്‍ റസാഖ് ട്ടി, […]

കുമ്പഡാജെ: കോട്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്റെയും കുമ്പഡാജെ പഞ്ചായത്തിന്റെയും കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോട്ടയം ബി. സി.എം കോളേജിന്റെയും കോഴിക്കോട് ലിസ്സ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുംബഡാജെ പഞ്ചായത്ത് ഹാളില്‍ ആശാവര്‍ക്കര്‍മാര്‍ക്കും വാര്‍ഡ് മെമ്പര്‍മാര്‍ക്കും കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനായുള്ള ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസളിഗെ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്റ്റ അധ്യക്ഷതത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സയ്ദ് ഹമീദ് ഷുഹൈബ്, മെമ്പര്‍മാരായ അബ്ദുല്‍ റസാഖ് ട്ടി, ഖദീജ, മുംതാസ്, ഹരീഷ് ഗോസാഡ, ആയിഷത് മാഷിദ പി.എന്നിവര്‍ സംസാരിച്ചു. ആശാവര്‍ക്കര്‍മാരും വാര്‍ഡ് മെമ്പര്‍മാരും ക്ലാസില്‍ പങ്കെടുത്തു. അക്കര ഫൗണ്ടേഷനിലെ വിദഗ്ധ തെറാപ്പിസ്റ്റുകളായ ജിനില്‍ രാജുവും ഫാത്തിമത്ത് തസ്‌നിയുമാണ് ക്ലാസ് നയിച്ചത്.

Related Articles
Next Story
Share it