രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ കൂടുതലുള്ള മുഴുവന്‍ ജില്ലകളും രണ്ട് മാസത്തേക്ക് അടച്ചിടണം; നിര്‍ദേശം നല്‍കി ഐ.സി.എം.ആര്‍; ഏറ്റവും അപകടകാരിയായ ബി.1.617 വകഭേദം ഇന്ത്യയില്‍ പകരുന്നത് ആശങ്ക വര്‍ധിക്കുന്നു
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിര്‍ണായക നിര്‍ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ കൂടുതലുള്ള മുഴുവന്‍ ജില്ലകളും രണ്ട് മാസത്തേക്ക് അടച്ചിടണമെന്നാണ് പുതിയ നിര്‍ദേശം. 6 മുതല്‍ 8 ആഴ്ച വരെ അടച്ചിടണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. പോസിറ്റീവ് കേസുകള്‍ കൂടുതലുള്ള ജില്ലകള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങാത്ത പക്ഷം കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഐസിഎംആര്‍ ശുപാര്‍ശ. രാജ്യത്തെ 718 ജില്ലകളാണ് ടെസ്റ്റ് പോസ്റ്റിവിറ്റി […]

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിര്‍ണായക നിര്‍ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ കൂടുതലുള്ള മുഴുവന്‍ ജില്ലകളും രണ്ട് മാസത്തേക്ക് അടച്ചിടണമെന്നാണ് പുതിയ നിര്‍ദേശം. 6 മുതല്‍ 8 ആഴ്ച വരെ അടച്ചിടണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. പോസിറ്റീവ് കേസുകള്‍ കൂടുതലുള്ള ജില്ലകള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങാത്ത പക്ഷം കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഐസിഎംആര്‍ ശുപാര്‍ശ. രാജ്യത്തെ 718 ജില്ലകളാണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 10ന് മുകളില്‍ ഉള്ളത്.
അതേസമയം കൊവിഡ് വകഭേദങ്ങള്‍ക്ക് രാജ്യങ്ങളുടെ പേര് ഉപയോഗിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യന്‍ വകഭേദം ആശങ്കയാകുന്നുവെന്ന റിപ്പോര്‍ട്ട് കേന്ദ്രം തള്ളിയതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. കൊറോണ വൈറസിന്റെ വകഭേദമായ ബി 1.617 ആഗോളതലത്തില്‍ തന്നെ ആശങ്ക ഉണ്ടാക്കുന്നതാണെന്ന ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടെന്ന റിപ്പോര്‍ട്ട് ആണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തള്ളിയത്.
ബി.1.617 വകഭേദത്തെ ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വകഭേദമെന്ന് വിശേഷിപ്പിക്കുന്നില്ലെന്നും 32 പേജുള്ള റിപ്പോര്‍ട്ടിലെവിടെയും ഇന്ത്യന്‍ വകഭേദമെന്ന പ്രയോഗമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. കോവിഡ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യസംഘടന ശാസ്ത്രീയ നാമം മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നും ഇന്ത്യയില്‍ ഈ വകഭേദമുള്ള കൊറോണ വൈറസ് വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാള്‍ അപകടകാരിയായ ബി.1.617 വകഭേദം ആളുകളിലേക്കു പകരാനും ആരോഗ്യശേഷി കുറയ്ക്കാനും സാധിക്കുന്നതാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. നേരത്തെ ഇന്ത്യയില്‍ ബി 1.617 വകഭേദം അതിവേഗം പടരുകയാണെന്ന ജിനോം ഡാറ്റ ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരുന്നു.