2028 മുതല്‍ ക്രിക്കറ്റും ഒളിമ്പിക്‌സില്‍; ഐ.സി.സി നീക്കം ആരംഭിച്ചു
ഷാര്‍ജ: 2028 ഒളിമ്പിക്‌സ് മുതല്‍ ക്രിക്കറ്റും മത്സര ഇനമായേക്കും. ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ഐ.സി.സി നീക്കം ആരംഭിച്ചു. 2028 മുതല്‍ ഉള്‍പ്പെടുത്താനാവശ്യപ്പെട്ടുള്ള അപേക്ഷ ഐ.സി.സി. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിക്ക് ഉടന്‍ സമര്‍പ്പിക്കും. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഐ.സി.സി. ഇക്കാര്യം വ്യക്തമാക്കിയത്. നടപടിക്രമങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും വേണ്ട ഇടപെടലുകള്‍ നടത്താനും പ്രത്യേക പ്രവര്‍ത്തക സമിതിയെയും ഐ.സി.സി. നിയോഗിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇയാന്‍ വാട്മോറാണ് സമിതിയുടെ അധ്യക്ഷന്‍. ഐ.സി.സി. സ്വതന്ത്ര ഡയറക്ടര്‍ ഇന്ദ്ര ന്യൂയി, സിംബാബ്വെ […]

ഷാര്‍ജ: 2028 ഒളിമ്പിക്‌സ് മുതല്‍ ക്രിക്കറ്റും മത്സര ഇനമായേക്കും. ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ഐ.സി.സി നീക്കം ആരംഭിച്ചു. 2028 മുതല്‍ ഉള്‍പ്പെടുത്താനാവശ്യപ്പെട്ടുള്ള അപേക്ഷ ഐ.സി.സി. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിക്ക് ഉടന്‍ സമര്‍പ്പിക്കും. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഐ.സി.സി. ഇക്കാര്യം വ്യക്തമാക്കിയത്.
നടപടിക്രമങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും വേണ്ട ഇടപെടലുകള്‍ നടത്താനും പ്രത്യേക പ്രവര്‍ത്തക സമിതിയെയും ഐ.സി.സി. നിയോഗിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇയാന്‍ വാട്മോറാണ് സമിതിയുടെ അധ്യക്ഷന്‍. ഐ.സി.സി. സ്വതന്ത്ര ഡയറക്ടര്‍ ഇന്ദ്ര ന്യൂയി, സിംബാബ്വെ ക്രിക്കറ്റ് ചെയര്‍മാന്‍ തവെംഗ്വ മുകുവാനി, ഐ.സി.സി. അസോസിയേറ്റ് മെമ്പര്‍ ഡയറക്ടറും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ മഹിന്ദ, യു.എസ്.എ. ക്രിക്കറ്റ് ചെയര്‍മാന്‍ പരാഗ് മറാത്തെ എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍.