ടെസ്റ്റ് റാങ്കിംഗ്: വിരാട് കോഹ്ലിയെ പിന്തള്ളി രോഹിത് ശര്‍മ; ഒന്നാമനായി ജോ റൂട്ട്, അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു, ജസ്പ്രീത് ബുംറയ്ക്കും നേട്ടം
ഷാര്‍ജ: ഐ.സി.സി ടെസ്റ്റ് റാങ്കിംഗ് പ്രസിദ്ധീകരിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പിന്തള്ളി ഓപ്പണര്‍ രോഹിത് ശര്‍മ അഞ്ചാം റാങ്കിലെത്തി. വിരാട് കോഹ്ലി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഒന്നാമത്. തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന റൂട്ട് ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസന്‍ രണ്ടാം സ്ഥാനത്തേക്ക് പോയി. ഇന്ത്യക്കെതിരായ പരമ്പരയില്‍ റണ്‍വേട്ടക്കാരില്‍ മുന്‍പന്തിയിലാണ് റൂട്ട്. 507 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. അതേസമയം പരമ്പരയില്‍ റണ്‍വേട്ടക്കാരില്‍ […]

ഷാര്‍ജ: ഐ.സി.സി ടെസ്റ്റ് റാങ്കിംഗ് പ്രസിദ്ധീകരിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പിന്തള്ളി ഓപ്പണര്‍ രോഹിത് ശര്‍മ അഞ്ചാം റാങ്കിലെത്തി. വിരാട് കോഹ്ലി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഒന്നാമത്. തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന റൂട്ട് ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസന്‍ രണ്ടാം സ്ഥാനത്തേക്ക് പോയി.
ഇന്ത്യക്കെതിരായ പരമ്പരയില്‍ റണ്‍വേട്ടക്കാരില്‍ മുന്‍പന്തിയിലാണ് റൂട്ട്. 507 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. അതേസമയം പരമ്പരയില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ലോകേഷ് രാഹുലിന്റെ അക്കൗണ്ടിലുള്ളത് 252 റണ്‍സ് മാത്രമാണ്. ഇംഗ്ലണ്ട് ടെസ്റ്റിലെ മികച്ച പ്രകടനം തന്നെയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ റാങ്കിങില്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചത്.
ബോളിംഗില്‍ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് ഒന്നാമതും ആര്‍ അശ്വിന്‍ രണ്ടാമതും തുടരുന്നു. ജസ്പ്രീത് ബുംറ നില മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി. ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പുജാര, റിഷബ് പന്ത്, അജിങ്ക്യ രഹാനെ എന്നിവര്‍ക്കെല്ലാം റാങ്കിംഗില്‍ തിരിച്ചടി നേരിട്ടു.