ഐ.സി.സിയുടെ പുതിയ റാങ്കിംഗ്: ഏകദിനത്തില്‍ കോഹ്ലി രണ്ടാമതും രോഹിത് മൂന്നാമതും; ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു

ദുബൈ: ഐ.സി.സിയുടെ പുതിയ റാങ്കിംഗ് പുറത്തുവന്നു. ഏകദിനത്തില്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രണ്ടാമതും ഉപനായകന്‍ രോഹിത് ശര്‍മ മൂന്നാമതുമാണ്. ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്തുണ്ട്. ഈ നാല് പേര്‍ മാത്രമാണ് ആദ്യ 10ല്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. അതേസമയം, ശ്രീലങ്കയുടെ കുശാല്‍ പെരേര 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 42 ാം […]

ദുബൈ: ഐ.സി.സിയുടെ പുതിയ റാങ്കിംഗ് പുറത്തുവന്നു. ഏകദിനത്തില്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രണ്ടാമതും ഉപനായകന്‍ രോഹിത് ശര്‍മ മൂന്നാമതുമാണ്. ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്തുണ്ട്. ഈ നാല് പേര്‍ മാത്രമാണ് ആദ്യ 10ല്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍.

അതേസമയം, ശ്രീലങ്കയുടെ കുശാല്‍ പെരേര 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 42 ാം സ്ഥാനത്തെത്തി. ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിലെ സെഞ്ച്വറി പ്രകടനമാണ് താരത്തിന് ഗുണം ചെയ്തത്. ഈ മത്സരത്തില്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ശ്രീലങ്കയുടെ തന്നെ ദുശ്മന്ത ചമീര 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളിംഗില്‍ 33ാം റാങ്കിലെത്തി.

Related Articles
Next Story
Share it