കോഹ്ലിയെന്ന വന്മരം വീണു; ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം

ദുബായ്: 1258 ദിവസം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അരക്കിട്ടുറിപ്പിച്ചിരുന്ന ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം പാക്ക്് നായകന്‍ ബാബര്‍ അസം സ്വന്തമാക്കി. 857 പോയിന്റുള്ള കോഹ്ലിയെ മറികടന്ന് 865 പോയിന്റ് നേടിയാണ് ബാബര്‍ ഒന്നാം റാങ്കിലെത്തിയത്. ഐസിസിയുടെ ബാറ്റ്സ്മാന്മാരുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന നാലാമത്തെ മാത്രം പാക് താരമാണ് ബാബര്‍ അസം. സൗത്ത് ആഫ്രിക്കയ്ക്കെതിരായ പാകിസ്ഥാന്റെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗില്‍ 82 പന്തില്‍ നിന്ന് 94 റണ്‍സ് കണ്ടെത്തിയ ഇന്നിംഗ്സ് ആണ് […]

ദുബായ്: 1258 ദിവസം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അരക്കിട്ടുറിപ്പിച്ചിരുന്ന ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം പാക്ക്് നായകന്‍ ബാബര്‍ അസം സ്വന്തമാക്കി. 857 പോയിന്റുള്ള കോഹ്ലിയെ മറികടന്ന് 865 പോയിന്റ് നേടിയാണ് ബാബര്‍ ഒന്നാം റാങ്കിലെത്തിയത്. ഐസിസിയുടെ ബാറ്റ്സ്മാന്മാരുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന നാലാമത്തെ മാത്രം പാക് താരമാണ് ബാബര്‍ അസം.

സൗത്ത് ആഫ്രിക്കയ്ക്കെതിരായ പാകിസ്ഥാന്റെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗില്‍ 82 പന്തില്‍ നിന്ന് 94 റണ്‍സ് കണ്ടെത്തിയ ഇന്നിംഗ്സ് ആണ് റാങ്കിംഗിലെ മുന്നേറ്റത്തിന് ബാബര്‍ അസമിനെ തുണച്ചത്. കോഹ്ലിയുമായി എട്ട് പോയിന്റിന്റെ വ്യത്യാസമാണ് ബാബര്‍ അസമിനുള്ളത്. 825 പോയിന്റുമായി രോഹിത് ശര്‍മ മൂന്നാമത് തുടരുന്നു സൗത്ത് ആഫ്രിക്കയ്ക്കെതിരെ മികവ് കാണിച്ച ഫഖര്‍ സമന്‍ 5 സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തി.

Related Articles
Next Story
Share it