ട്വന്റി 20 ലോകകപ്പില്‍ 20 ടീമുകള്‍, ചാമ്പ്യന്‍സ് ട്രോഫി തിരിച്ചുവരുന്നു; വമ്പന്‍ പരിഷ്‌കാരങ്ങളുമായി ഐ.സി.സി
ദുബൈ: ക്രിക്കറ്റില്‍ വമ്പന്‍ പരിഷ്‌കാരങ്ങളുമായി ഐ.സി.സി. ലോകകപ്പില്‍ 14 ഉം ട്വന്റി20 ലോകകപ്പില്‍ 20ഉം ടീമുകളെ പങ്കെടുപ്പിക്കാന്‍ ഐസിസി തീരുമാനിച്ചു. 2027ല്‍ നടക്കുന്ന ടൂര്‍ണമെന്റ് മുതലാകും പുതിയ മാറ്റം ഉണ്ടാകുക. 2017ല്‍ നിര്‍ത്തലാക്കിയ ചാംപ്യന്‍സ് ട്രോഫി പുനരാരംഭിക്കുവാനും ഐസിസി തീരുമാനിച്ചു. ഐസിസിയുടെ ഏകദിന റാങ്കിംഗിലെ ആദ്യ എട്ട് സ്ഥാനക്കാര്‍ മത്സരിച്ചിരുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് നാലുവര്‍ഷത്തിലൊരിക്കല്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ടൂര്‍ണമെന്റ് 2025ലും അടുത്തത് 2029ലും നടക്കും. ഐസിസിയുടെ 2027-31 കലണ്ടര്‍ പരിഷ്‌കരണ കമ്മിറ്റിയുടേതാണ് തീരുമാനങ്ങള്‍. ലോക […]

ദുബൈ: ക്രിക്കറ്റില്‍ വമ്പന്‍ പരിഷ്‌കാരങ്ങളുമായി ഐ.സി.സി. ലോകകപ്പില്‍ 14 ഉം ട്വന്റി20 ലോകകപ്പില്‍ 20ഉം ടീമുകളെ പങ്കെടുപ്പിക്കാന്‍ ഐസിസി തീരുമാനിച്ചു. 2027ല്‍ നടക്കുന്ന ടൂര്‍ണമെന്റ് മുതലാകും പുതിയ മാറ്റം ഉണ്ടാകുക. 2017ല്‍ നിര്‍ത്തലാക്കിയ ചാംപ്യന്‍സ് ട്രോഫി പുനരാരംഭിക്കുവാനും ഐസിസി തീരുമാനിച്ചു.
ഐസിസിയുടെ ഏകദിന റാങ്കിംഗിലെ ആദ്യ എട്ട് സ്ഥാനക്കാര്‍ മത്സരിച്ചിരുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് നാലുവര്‍ഷത്തിലൊരിക്കല്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ടൂര്‍ണമെന്റ് 2025ലും അടുത്തത് 2029ലും നടക്കും. ഐസിസിയുടെ 2027-31 കലണ്ടര്‍ പരിഷ്‌കരണ കമ്മിറ്റിയുടേതാണ് തീരുമാനങ്ങള്‍.
ലോക ടെസ്റ്റ് ചാപ്യന്‍ഷിപ്പ് നിലവില്‍ നടക്കുന്നതുപോലെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഒമ്പത് ടീമുകളുമായി ആറ് സീരിസ് മത്സരങ്ങള്‍ നടത്തും. ലോകകപ്പ് ടീമുകളുടെ എണ്ണം 2015ല്‍ പത്തായി കുറച്ചത് മുതല്‍ ടീമുകളുടെ എണ്ണം ഉയര്‍ത്താന്‍ ഐസിസിയുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ടീമുകളുടെ എണ്ണം ഉയര്‍ത്തുന്നതിനോടൊപ്പം 2003ല്‍ പരീക്ഷിച്ച സൂപ്പര്‍6 സ്റ്റേജും മടങ്ങിവരും. എന്നാല്‍ നിലവില്‍ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങളായി നടത്തുന്ന സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റിന്റെ ഭാവി എന്തായിരിക്കുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടില്ല.