മുസ്ലിം ലീഗ് ഓഫീസിന്റെ സൂക്ഷിപ്പുകാരന്‍ ഇബ്രാഹിം വിടവാങ്ങി
മുസ്ലിം ലീഗിനെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ഓഫീസിലെ നിത്യസാന്നിദ്ധ്യമായിരുന്ന ഫോര്‍ട്ട് റോഡിലെ ഇബ്രാഹിം വിടവാങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ മണ്ഡലം ഓഫീസിലെ നിത്യസാന്നിദ്ധ്യമായിരുന്ന ഇബ്രാഹിമിനെ കാണാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് അസുഖം കാരണം വീട്ടിലാണെന്ന് അറിഞ്ഞത്. സഹോദരി പുത്രനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ നൗഷാദുമായി ബന്ധപ്പെട്ടപ്പോള്‍ ഗുരുതരമായ അസുഖമാണെന്നും പരിയാരം മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോവാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടന്നും അറിയാന്‍ കഴിഞ്ഞു. പരിയാരം കൊണ്ട് പോകാനുള്ള ഏര്‍പ്പാട് ചെയ്ത് […]
മുസ്ലിം ലീഗിനെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ഓഫീസിലെ നിത്യസാന്നിദ്ധ്യമായിരുന്ന ഫോര്‍ട്ട് റോഡിലെ ഇബ്രാഹിം വിടവാങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ മണ്ഡലം ഓഫീസിലെ നിത്യസാന്നിദ്ധ്യമായിരുന്ന ഇബ്രാഹിമിനെ കാണാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് അസുഖം കാരണം വീട്ടിലാണെന്ന് അറിഞ്ഞത്. സഹോദരി പുത്രനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ നൗഷാദുമായി ബന്ധപ്പെട്ടപ്പോള്‍ ഗുരുതരമായ അസുഖമാണെന്നും പരിയാരം മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോവാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടന്നും അറിയാന്‍ കഴിഞ്ഞു. പരിയാരം കൊണ്ട് പോകാനുള്ള ഏര്‍പ്പാട് ചെയ്ത് […]
മുസ്ലിം ലീഗിനെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ഓഫീസിലെ നിത്യസാന്നിദ്ധ്യമായിരുന്ന ഫോര്‍ട്ട് റോഡിലെ ഇബ്രാഹിം വിടവാങ്ങി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ മണ്ഡലം ഓഫീസിലെ നിത്യസാന്നിദ്ധ്യമായിരുന്ന ഇബ്രാഹിമിനെ കാണാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് അസുഖം കാരണം വീട്ടിലാണെന്ന് അറിഞ്ഞത്. സഹോദരി പുത്രനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ നൗഷാദുമായി ബന്ധപ്പെട്ടപ്പോള്‍ ഗുരുതരമായ അസുഖമാണെന്നും പരിയാരം മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോവാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടന്നും അറിയാന്‍ കഴിഞ്ഞു. പരിയാരം കൊണ്ട് പോകാനുള്ള ഏര്‍പ്പാട് ചെയ്ത് അവിടെ അഡ്മിറ്റ് ചെയ്തങ്കിലും മരുന്നുകളോട് പ്രതികരിക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് ഇബ്രാഹിമിനെ തിരിച്ചുകൊണ്ട് വന്നത്.
ആര്‍ക്കും ഉപദ്രവമില്ലാത്ത, വലിയവരോടും ചെറിയവരോടും ഒരുപോലെ പെരുമാറി ലീഗ് രാഷ്ര്ടീയം മാത്രം തലക്ക് പിടിച്ച ഇബ്രാഹിം ചന്ദ്രിക ഓഫീസിലെത്തുന്ന മുഴുവന്‍ പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ക്കുമായിരുന്നു. ലീഗ് ഓഫീസിന് പുറത്ത് ഇബ്രാഹിം ഇരിക്കുകയും വായനക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്തിരുന്ന ഒരു മരക്കസേര ഇപ്പോള്‍ അനാഥനായി കിടക്കുകയാണ്.
ചൂരിയിലെ പരേതനായ അബ്ദുല്‍ കാദറിന്റെ (അന്ത്കയിച്ച ) മകനാണ് ഇബ്രാഹിം. മുസ്ലിം ലീഗ് ഓഫീസില്‍ ദിനംപ്രതി അനേകം ആള്‍ക്കാര്‍ എത്തുമെങ്കിലും ഒരാളോട് പോലും സ്വന്തമാവശ്യം പറയുകയോ എന്തെങ്കിലും ആവശ്യപ്പെടുകയോ ചെയ്യുമായിരുന്നില്ല.
ഓഫീസിലെ ടി.വി. രാവിലെ മുതല്‍ വൈകീട്ട് വരെ പ്രവര്‍ത്തിക്കുന്നുണ്ടാവും. ടി.വി.യില്‍ വരുന്ന മുഴുവന്‍ വാര്‍ത്തകളും ഒരെണ്ണം ഒഴിയാതെ ഇബ്രാഹിം കേള്‍ക്കും. പ്രധാന വാര്‍ത്തകളും ലീഗ് വാര്‍ത്തകളും മനസ്സില്‍ കുറിച്ചുവെക്കും ഇഷ്ടപ്പെട്ടവരോട് അത് പറഞ്ഞു കൊണ്ടേയിരിക്കും എവിടെ ലീഗ് പരിപാടിയുണ്ടങ്കിലും സമ്മേളനമുണ്ടങ്കിലും അവിടെയെല്ലാം ഇബ്രാഹിം ഉണ്ടാകും. ലീഗ് ഓഫീസിനോട് ചേര്‍ന്നായിരുന്നു അന്ന് ചന്ദ്രിക ഓഫീസ്. റഹ്‌മാന്‍ തായലങ്ങാടിയുടെ സാമ്രാജ്യം എവിടെയായാലും ഞങ്ങളൊക്കെ അവിടെ എത്തും. സംസാരം തുടങ്ങിയാല്‍ സമയം പോയത് അറിയില്ല. അവിടെ ആരൊക്കെയാണ് വരുന്നത് അവരെല്ലാം ഇബ്രാഹിമിന്റെ സുഹൃത്തുക്കളായിരിക്കും. അവരോട് തമാശ പറയലും കഥ പറയലും ഇബ്രാഹിമിന് ഒരു ഹരമായിരുന്നു.
മുസ്ലിം ലീഗ് എടുക്കുന്ന പല തീരുമാനങ്ങളിലും ഇബ്രാഹിമിന്റെതായ അഭിപ്രായം ഉണ്ടാകും. പക്ഷെ ഒരിക്കലും പാര്‍ട്ടിക്കെതിരായി ഒരക്ഷരം ഇബ്രാഹിം ഉരിയാടിയിട്ടുണ്ടാവില്ല. ഫോര്‍ട്ട് റോഡ് ശാഖയില്‍ പാര്‍ട്ടിയുടെ വളണ്ടിയറായി ഇബ്രാഹിം പ്രവര്‍ത്തിച്ചിട്ടുണ്ട്. അംഗമാണെങ്കിലും അല്ലെങ്കിലും ഫോര്‍ട്ട് റോഡ് പാര്‍ട്ടി കമ്മിറ്റികളില്‍ ഇബ്രാഹിം പങ്കെടുക്കും. തന്റെ അഭിപ്രായം രേഖപ്പെടുത്തും.
ഇബ്രാഹിമിനെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു. വലിയ വായാടിയല്ലെങ്കിലും കളിതമാശക്ക് പ്രായപരിധിയില്ലായിരുന്നു. ഞാന്‍ ഫോര്‍ട്ട് റോഡില്‍ നിന്നും കൗണ്‍സിലറായി നഗരസഭയുടെ വൈസ് ചെയര്‍മാനായ സന്ദര്‍ഭത്തില്‍ നഗരസഭയുടെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൊന്ന മൂലയില്‍ സ്ഥലവും വീടും അനുവദിച്ചിരുന്നു. ആ വീട്ടില്‍ താമസം തുടങ്ങുന്നതിന് മുമ്പാണ് ഇബ്രാഹിം നമ്മെ വിട്ട് പിരിഞ്ഞത്.
നിയോജക മണ്ഡലം മുസ്ലിം ലീഗ് ഓഫീസിന്റെ സൂക്ഷിപ്പ് കാരന്‍ കഴിഞ്ഞ കുറേ കാലമായി ഇബ്രാഹിമായിരുന്നു. രാവിലെ വന്ന് ഓഫീസ് തുറക്കും എല്ലാം അടക്കി വെക്കും. പിന്നെ വായന, ടി.വികാണല്‍...മുസ്ലിം ലീഗില്‍ നിന്നും ഒന്നും ആഗ്രഹിക്കാതെ ഒന്നും തന്നെ നേടാതെയാണ് ഇബ്രാഹിം പോയത്. മുസ്ലിം ലീഗ് ഓഫീസില്‍ കയറിയിറങ്ങിയാല്‍ പലതുമാകുമെന്നാഗ്രഹിക്കുന്ന പലര്‍ക്കും മാതൃകയാണ് ഇബ്രാഹിം.
ജീവിതകാലം മുഴുവന്‍ മുസ്ലിം ലീഗിനെ സ്‌നേഹിക്കുകയും പാര്‍ട്ടി ഓഫീസിനെ ധന്യമാക്കുകയും കളിയും ചിരിയും കൊണ്ട് തന്റെ വേദനയും ദു:ഖവും മറച്ച് വെക്കുകയും ചെയ്ത ഇബ്രാഹിമിന് സര്‍വ്വശക്തനായ അല്ലാഹു പൊറുത്ത് കൊടുത്ത് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍...